ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാരിനെ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യുഎസ്-റഷ്യന്‍ പ്രതിനിധികളുമായി ഇന്ത്യ കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ തലവന്‍ വില്യം ബേണ്‍സുമായും റഷ്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് നിക്കോളെ പെട്രൂഷെവുമായിട്ടാണ് ചര്‍ച്ച നടത്തിയത്. കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കുന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന.
Read Also : ഗുണ്ടാത്തലവന്‍ ജയിലില്‍ കൊല്ലപ്പെട്ട കേസ്: അന്വേഷണം സിബിഐയ്ക്ക്
അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടുകള്‍ നിര്‍ണായകമായ സാഹചര്യത്തിലാണ് അജിത് ഡോവലുമായി സിഐഎ തലവന്‍ ചര്‍ച്ചയ്ക്ക് എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ അഫ്ഗാനില്‍ തീവ്രവാദം വളര്‍ത്തരുതെന്ന് രാജ്യം നിലപാട് വ്യക്തമാക്കിയിരുന്നു. മേഖലയിലെ രഹസ്യ വിവരങ്ങള്‍ കൈമാറുന്നതില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയിലെത്തിയതായാണ് വിവരമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments