ശ്രീനഗര്‍: കശ്മീരിനെ വിദേശ തീവ്രവാദികള്‍ താവളമാക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വടക്കന്‍ കശ്മീരിനെയാണ് പ്രധാനമായും വിദേശ തീവ്രവാദികള്‍ താവളമാക്കുന്നത്. ബാരമുള്ള, ബന്ദിപുര, കുപ്വാര ജില്ലകളിലാണ് വിദേശ തീവ്രവാദികളുടെ സാന്നിധ്യവും സഞ്ചാരവും കൂടുതലായും കണ്ടെത്തിയിരിക്കുന്നത്. പ്രധാന രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളെയും തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക നേതാക്കളെയും ജമ്മുകശ്മീര്‍ പൊലീസ് നിരന്തരം നിരീക്ഷണ വിധേയമാക്കുകയാണ്.
Read Also ‘ശരീരം പുറത്തു കാണുന്നു’: സ്ത്രീകള്‍ ഇനി സ്പോർട്സിൽ പങ്കെടുക്കേണ്ട, നിരോധിച്ച് താലിബാന്
പൊലീസിന്റെ കണക്കനുസരിച്ച് ഏകദേശം 40 മുതല്‍ 50 വരെ വിദേശ തീവ്രവാദികള്‍ വടക്കന്‍ കശ്മീരിലുണ്ട്. എന്നാല്‍ പ്രാദേശിക തീവ്രവാദികള്‍ വെറും 11 പേര് മാത്രമാണ് ഉള്ളത്. പത്ത് വര്‍ഷങ്ങള്‍ക്കുള്ളിലാണ് വടക്കന്‍ കശ്മീരില്‍ തെക്കന്‍ കശ്മീരിനേക്കാള്‍ തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നത്. 2013 ല്‍ പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്സല് ഗുരുവിനെ തൂക്കിക്കൊന്ന ശേഷമാണ് തീവ്രവാദികളുടെ പ്രവര്‍ത്തനം ഇവിടെ സജീവമായതെന്നാണ് രഹസ്യാനേവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
Post Your Comments