KeralaLatest NewsNews

പ്രതിഷേധം ശക്തമായി : അദ്വൈതാശ്രമത്തിലേക്ക് നടത്താനിരുന്ന മാർച്ച് ഉപേക്ഷിച്ച് ഡിവൈഎഫ്‌ഐ

കോഴിക്കോട് : കൊളത്തൂര്‍ അദ്വൈതാശ്രമത്തിലേക്ക് നടത്താനിരുന്ന മാർച്ച് ഉപേക്ഷിച്ച് ഡിവൈഎഫ്‌ഐ. ഇന്നലെ രാവിലെ നടത്താനിരുന്ന മാർച്ച് ശക്തമായ ബഹുജനപ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. പകരം കിലോമീറ്ററുകള്‍ക്കപ്പുറം ചീക്കിലോട് അങ്ങാടിയില്‍ പൊതുയോഗം നടത്തി പിരിയുകയായിരുന്നു ഡിവൈഎഫ്‌ഐ.

Read Also : മദ്യപാനിയായ മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു : മാതാവ് ഗുരുതരാവസ്ഥയിൽ 

കൊളത്തൂരിലെ ശിവശക്തി കളരിസംഘം ഗുരുക്കള്‍ മജീന്ദ്രന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന സംഭവത്തിലാണ് ഡിവൈഎഫ്‌ഐ മാർച്ച് പ്രഖ്യാപിച്ചത്. ആശ്രമം കളരി നടത്തുന്നില്ലെന്ന് അറിഞ്ഞിട്ടും സംഭവം ആശ്രമത്തിന്റെ തലയില്‍ കെട്ടിവെക്കാനായിരുന്നു ശ്രമം. പ്രതിയെ സംരക്ഷിക്കാന്‍ സിപിഎം നേതാക്കളടക്കം രംഗത്തുള്ളപ്പോഴാണ് ആശ്രമത്തിനെതിരെ പ്രതിഷേധ മാര്‍ച്ചുമായി ഡിവൈഎഫ്‌ഐ രംഗത്തുവന്നത്.

ആശ്രമവുമായി ബന്ധമില്ലാത്ത സംഭവത്തിന്റെ പേരില്‍ അദ്വൈതാശ്രമത്തേയും സ്വാമിചിദാനന്ദപുരിയെയും ആസൂത്രിതമായി അവഹേളിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. മാര്‍ച്ചിനെതിരെ ഹിന്ദുഐക്യവേദി കൊളത്തൂരില്‍ സനാതനസംഗമം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ മാർച്ചിൽ നിന്ന് പിന്‍മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button