COVID 19Latest NewsIndiaNews

കോവിഡ് മൂന്നാം തരംഗം : ആശ്വാസ വാർത്തയുമായി ആരോഗ്യ ​ വിദഗ്​ധര്‍

ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുകയാണ്. 24 മണിക്കൂറിനിടെ 31,222 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 19.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 97.48 ശതമാനമാണ് രോഗമുക്തി നിരക്ക്. ദിവസങ്ങള്‍ക്കു ശേഷം ചികിത്സയില്‍ ഉള്ളവരുടെ എണ്ണം നാല് ലക്ഷത്തില്‍ താഴെയായി.

Read Also : യു.എ.ഇയില്‍ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് : പള്ളികളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി 

അതേസമയം ഇന്ത്യയില്‍ കോവിഡ്​ മൂന്നാംതരംഗത്തിന്​ നിലവില്‍ സാധ്യതയില്ലെന്ന്​ ആരോഗ്യ ​ വിദഗ്​ധര്‍ പറയുന്നു. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ വ​കഭേദങ്ങള്‍ വീണ്ടും രാജ്യത്ത്​ പടര്‍ന്നു പിടിച്ചാല്‍ മാത്രമേ ഇനി മൂന്നാം തരംഗത്തിന്​ സാധ്യതയുള്ളുവെന്നാണ്​ കാണ്‍പൂര്‍ ഐ.ഐ.ടി പ്രഫസറായ മനീന്ദ്ര അഗര്‍വാള്‍ പറയുന്നു.

കേരളത്തിലെ രോഗികളുടെ എണ്ണം കൂടി കുറയുന്നതോടെ രാജ്യത്തെ കോവിഡ്​ സാഹചര്യം കൂടുതല്‍ മെച്ചപ്പെടുമെന്ന്​ അദ്ദേഹം പറഞ്ഞു. ഏപ്രില്‍-മെയ്​ മാസങ്ങളില്‍ 20 ശതമാനത്തിന്​ മുകളിലായിരുന്ന ടി.പി.ആര്‍ ഇപ്പോള്‍ 2.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്​. ഇന്ത്യയിലെ അതിവേഗത്തിലുള്ള വാക്​സിനേഷനും കോവിഡ്​ തടയുന്നതിന്​ സഹായകമാവുമെന്നാണ്​ വിദഗ്​ധരുടെ പ്രതീക്ഷ.

ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച്‌​ ഒരു നിശ്​ചിത കാലയളവില്‍ ടി.പി.ആര്‍ അഞ്ച്​ ശതമാനത്തിന്​ താഴെയാണെങ്കില്‍ രോഗബാധ കുറഞ്ഞതായി കണക്കാക്കാം. ഇന്ത്യയില്‍ ടി.പി.ആര്‍ കഴിഞ്ഞ രണ്ടാഴ്ചയായി അഞ്ച്​ ശതമാനത്തിന്​ താഴെയാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button