കാബൂള്‍: താലിബാന്‍ സര്‍ക്കാര്‍ രൂപീകരണത്തിലുള്‍പ്പടെ വര്‍ദ്ധിച്ചുവരുന്ന പാകിസ്ഥാന്‍ ഇടപെടലിനെതിരെ കാബൂളില്‍ വന്‍പ്രകടനം . സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് പ്രതിഷേധ പ്രകടനത്തില്‍ അണി നിരന്നത്. പാകിസ്ഥാന്‍ അഫ്ഗാന്‍ വിടുക’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ഇവരെ പിരിച്ചുവിടാന്‍ താലിബാന്‍ ഭീകരര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു.
പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചും ബാനറുകള്‍ ഉയര്‍ത്തിയും കാബൂളിലെ പാക് എംബസിയിലേയ്ക്കാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിലേയ്ക്ക് കടന്ന താലിബാന്‍ പാകിസ്ഥാനും ഇറാനും ചൈനയും ഉള്‍പ്പടെ ആറ് രാജ്യങ്ങളെ അധികാരമേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചു.
താലിബാന്‍ ഭരണകൂടത്തിനെതിരായി പ്രതിരോധിച്ചിരുന്ന പ്രതിരോധ സേന ആസ്ഥാനമായ പഞ്ച്ശീര്‍ താഴ്വര കഴിഞ്ഞ ദിലസം താലിബാന്‍ പിടിച്ചെടുത്തിരുന്നു. മുന്‍ വൈസ് പ്രസിഡന്റ് അമറുളള സലെഹ്, പ്രതിരോധ സേന തലവനായ അഹമ്മദ് മസൂദ് എന്നിവര്‍ രാജ്യം വിട്ടതായാണ് സൂചന.
Post Your Comments