തൃശൂര്‍: സീറോ മലബാര്‍ സഭയിലെ കുര്‍ബാനക്രമം ഏകീകരണവുമായി ബന്ധപ്പെട്ട് ബിഷപ്പുമാരില്‍ അഭിപ്രായ ഭിന്നത. തങ്ങളുടെ അഭിപ്രായം സിനഡ് മാനിച്ചില്ലെന്ന് തൃശൂര്‍ അതിരൂപത വൈദികര്‍ പറയുന്നു. സിനഡില്‍ പങ്കെടുത്ത ഇരുപതിലേറെ ബിഷപ്പുമാര്‍ കുര്‍ബാനക്രമം ഏകീകരണത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ അവരുടെ അഭിപ്രായത്തെ സിനഡ് മാനിച്ചില്ല. ഏകകണ്ഠമായി എടുത്ത തീരുമാനമെന്ന ഇടയലേഖനം തെറ്റാണ്. പിതാക്കന്മാര്‍ കളവ് പറയുന്നു. എന്നാല്‍ പിതാക്കന്മാര്‍ നുണ പറഞ്ഞുവെന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും തൃശൂര്‍ അതിരൂപത വൈദികര്‍ പറഞ്ഞു.
Read Also : സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ല: വിശ്വാസം വ്രണപ്പെടുത്തിയ മോഡലിനെതിരെ പോലീസ് കേസെടുത്തു
അതിരൂപത ആസ്ഥാനത്തെത്തി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ പ്രതിഷേധം അറിയിച്ച ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു വൈദികര്‍. ‘ മാര്‍പാപ്പ പറഞ്ഞുവെന്ന് 19 തവണ ഇടയലേഖനത്തില്‍ പറയുന്നു. അത് വ്യാജമാണ്. മാര്‍പാപ്പയ്ക്ക് അങ്ങനെ പറയാന്‍ കഴിയില്ല. മാര്‍പാപ്പ പറയുന്നത്, നിങ്ങളുടെ സഭയില്‍ ഐക്യത്തിന് വേണ്ടി നിങ്ങള്‍ ചെയ്യുന്നത് നല്ലതെങ്കില്‍ അതിന് ആശിര്‍വാദം,’ എന്നാണ് മാര്‍പാപ്പ പറഞ്ഞതെന്ന് വൈദികര്‍ ചൂണ്ടിക്കാട്ടി.
‘കുര്‍ബാനക്രമം ഏകീകരണവുമായി ബന്ധപ്പെട്ട് വൈദികരുമായി ഒരു കൂടിയാലോചനയും നടന്നിട്ടില്ല. ഞങ്ങളുടെ ജീവനും ജീവിതഗന്ധിയുമായ വി.കുര്‍ബാനയെ കുറിച്ച് ചര്‍ച്ച ചെയ്യാതെ 50 വര്‍ഷമായി പിന്തുടര്‍ന്നുവരുന്ന കുര്‍ബാന മാറ്റണമെന്ന് പറയുമ്പോള്‍ അത് വേദനയുണ്ടാക്കുന്നു’ വൈദികര്‍ പറഞ്ഞു.
Post Your Comments