Latest NewsNewsIndia

ബി.എസ്.പി അധികാരത്തിലെത്തിയാല്‍ ഇനി സ്മാരകങ്ങളും പ്രതിമകളും നിര്‍മിക്കില്ല : മായാവതി

ലക്‌നൗ : യു.പിയില്‍ ബിഎസ്പി അധികാരത്തിലെത്തിയാല്‍ പുതിയ പ്രതിമകളോ സ്മാരകങ്ങളോ സ്ഥാപിക്കില്ലെന്ന് മുന്‍മുഖ്യമന്ത്രി മായാവതി. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലക്‌നൗ വില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മായാവതി.

‘നമ്മുക്ക് വഴികാട്ടിയായവരുടെ പേരില്‍ പുതിയ സ്മാരകങ്ങളോ പാര്‍ക്കുകളോ നിര്‍മിക്കേണ്ടതില്ല. യുപിയില്‍ ബിഎസ്പി മുമ്പ് അധികാരത്തിലിരുന്നപ്പോള്‍ അവയെല്ലാം സ്ഥാപിച്ചിട്ടുണ്ട്. ബിഎസ്പിക്ക് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനായാല്‍ പ്രതിമകളും സ്മാരകങ്ങളും നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കില്ല. സംസ്ഥാനത്ത് മികച്ച ഭരണം കാഴ്ചവെയ്ക്കാനായിരിക്കും ബിഎസ്പി സര്‍ക്കാര്‍ ശ്രമിക്കുക’ – മായാവതി പറഞ്ഞു.

Read Also  :  ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ കായികതാരങ്ങള്‍ക്ക് അവസരം : ഓണ്‍ലൈനായി അപേക്ഷിക്കാം

2016 നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും ഇനി സ്മാരകങ്ങള്‍ നിര്‍മിക്കില്ലെന്ന് മായാവതി വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. സ്വന്തം പ്രതിമയ്ക്ക് പുറമേ പാര്‍ട്ടി ചിഹ്നമായ ആന, ബിഎസ്പി സ്ഥാപക നേതാവ് കന്‍ഷി റാം എന്നിവരുടെ പ്രതിമകള്‍ സ്ഥാപിച്ച മായാവതി സര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രതിപക്ഷം വലിയ വിമര്‍ശനവും ഉയര്‍ത്തിരുന്നു. ലോകായുക്ത റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 1400 കോടിയോളം രൂപയാണ് സ്മാരകങ്ങള്‍ നിര്‍മിക്കാനായി മായാവതി സര്‍ക്കാര്‍ ചെലവഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button