ദുബായ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്റ്റോർ യു.എ.ഇ യിൽ തുറന്നു. ഫോണിലെ ഒരു ആപ്പ് ഉപയോഗിച്ച് എ ഐ സ്റ്റോറിലേക്ക് പ്രവേശിച്ച്
, നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ എടുത്ത് ക്യാഷ് കൗണ്ടറിൽ പണമടയ്ക്കാൻ ക്യൂ നിൽക്കാതെ പുറത്തേക്കിറങ്ങുകയും ചെയ്യാം.
റീട്ടെയിൽ പ്രമുഖരായ കാരെഫോർ തിങ്കളാഴ്ചയാണ് മാൾ ഓഫ് ദി എമിറേറ്റ്സിൽ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഓപ്പറേറ്റഡ് സ്റ്റോർ തുറന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമ, , മാജിദ് അൽ ഫുത്തൈം ഹോൾഡിംഗ് സിഇഒ അലൈൻ ബെജ്ജാനി, മാജിദ് അൽ ഫുത്തൈം (റീട്ടെയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹാനി വെയ്സ് ) എന്നിവർ ചേർന്നാണ് സ്റ്റോർ ഉദ്ഘാടനം ചെയ്തത്. AI സാങ്കേതികവിദ്യ ഉപയോഗിച്ച് തടസ്സമില്ലാത്ത ഷോപ്പിംഗ് അനുഭവം സ്റ്റോർ ഉറപ്പ് നൽകുന്നു.
സ്റ്റോർ ആക്സസ് ചെയ്യുന്നതിന് ഉപഭോക്താക്കൾ അവരുടെ ഫോണുകളിലെ ആപ്പ് ഉപയോഗിക്കണം. അകത്ത് കയറിയാൽ, എടുക്കുന്ന ഓരോ ഇനവും യാന്ത്രികമായി ഒരു ഡിജിറ്റൽ ഷോപ്പിംഗ് കാർട്ടിൽ ചേർക്കും. സ്റ്റോർ ജീവനക്കാരുടെ ഇടപെടലില്ലാതെ വാങ്ങലുകൾ പൂർത്തിയാകും.
ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, പാക്കേജ് ഭക്ഷണം, പച്ചക്കറികൾ , കൂടാതെ അടിസ്ഥാന അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെ 1,300 ലധികം ഇനങ്ങൾ സ്റ്റോറിൽ സംഭരിച്ചിരിക്കുന്നു.
Post Your Comments