കോഴിക്കോട് : നിപ രോഗലക്ഷണങ്ങള്‍ കാണിച്ചവരുടെ പരിശോധനാഫലം പുറത്ത് വിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. മരിച്ച പന്ത്രണ്ടുകാരനുമായി അടുത്ത സമ്പർക്കമുള്ള രക്ഷിതാക്കളടക്കം എട്ടു പേരുടെ സാംപിളുകള്‍ നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
Read Also : ഇന്ധന വില വീണ്ടും കുറച്ച് എണ്ണക്കമ്പനികൾ : പുതിയ നിരക്കുകൾ അറിയാം
കോഴിക്കോട് കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. നിരീക്ഷണത്തിലുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ചിലര്‍ക്ക് പനിയുണ്ടെങ്കിലും ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെയും, ഉറ്റ ബന്ധുക്കളുടെയും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പടെയുള്ളവരുടെ സാമ്പിളുകളാണ് പൂനെ വൈറോളജി ലാബിലേക്ക് അയച്ചത്. അഞ്ച് പേരുടെ പരിശോധന ഫലം കൂടി ഇന്ന് ലഭിക്കും. കോഴിക്കോട് 31, വയനാട് 4, എറണാകുളം 1, മലപ്പുറം 8 കണ്ണൂര്‍ 3, പാലക്കാട് 1 എന്നിങ്ങനെയാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളവരുടെ കണക്കുകള്‍.
Post Your Comments