കാബൂള്‍: അജ്ഞാത സൈനിക വിമാനങ്ങള്‍ താലിബാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിമാനങ്ങള്‍ എവിടെ നിന്ന് വന്നുവെന്നത് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ആക്രമണത്തിനു പിന്നില്‍ യു.എസ് ആണെന്ന് ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also : പൊതുസമ്മതനെ പ്രധാനമന്ത്രിയാക്കാന്‍ താലിബാന്‍ നീക്കം, പ്രധാനമന്ത്രിയാകുന്നത് യുഎന്‍ ഭീകര പട്ടികയിലുള്ള നേതാവ്
ഈ റിപ്പോര്‍ട്ടിനെ ബലപ്പെടുത്തുന്നതാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാമിന്റെ വാക്കുകള്‍. അമേരിക്കന്‍ സൈന്യം വൈകാതെ തന്നെ അഫ്ഗാനിലേയ്ക്ക് തിരിച്ചുവരുമെന്ന് അദ്ദേഹം പറയുന്നു. ‘ അഫ്ഗാനില്‍ തീവ്രവാദ ശക്തികള്‍ നിറഞ്ഞിരിക്കുകയാണ്. അവരില്‍ നിന്നുള്ള ഭീഷണി ശക്തമാണ്. അതുകൊണ്ട് യുഎസ് സൈന്യം അവിടെ തിരിച്ചെത്തും’ – സെനറ്റര്‍ ലിന്‍ഡ്സെ പറഞ്ഞു.
അതേസമയം, അഹമ്മദ് മസൂദും ആംറുള്ള സലേയും എവിടെയാണ് ഉള്ളതെന്ന് ഇപ്പോഴും വ്യക്തമല്ല.
ഇരുവരും താജിക്കിസ്ഥാനിലേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സലേയും മസൂദും സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ അഫ്ഗാനിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഖത്തറിലെത്തി.
Post Your Comments