KozhikodeNattuvarthaLatest NewsKeralaNews

ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകള്‍: സംഘത്തിൽ ആയുധധാരികളായ മൂന്ന് സ്ത്രീകളും

എസ്റ്റേറ്റിലെ മാനേജരുടെ മുറിയിൽ ഇവര്‍ എത്തി

കോഴിക്കോട് : ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റു സംഘം. മുതുകാട് പേരാമ്ബ്ര എസ്റ്റേറ്റിലാണ് വൈകുന്നേരത്തോടെ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയത്. ആയുധധാരികളായ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്.

read also: പരിശോധന വ്യാപകമാക്കുന്നത് നികുതിവെട്ടിപ്പ് തടയാന്‍: സ്വർണ വ്യാപാരികൾക്കെതിരെയുള്ള നീക്കമല്ലെന്ന് മുഖ്യമന്ത്രി

എസ്റ്റേറ്റിലെ മാനേജരുടെ മുറിയിൽ ഇവര്‍ എത്തിയെന്നും ഇവിടത്തെ ക്വാര്‍ട്ടേഴ്സില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തുവെന്നുമാണ് റിപ്പോർട്ട്. എസ്റ്റേറ്റില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം ബാക്കി ഭക്ഷണസാധനവുമായാണ് അവര്‍ പോയത്. ദ്രുതകര്‍മ്മ സേന ചക്കിട്ടപ്പാറയിലേക്ക് തിരിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button