
തിരുവനന്തപുരം: കരിപ്പൂര്‍ മാതൃകയില്‍ സ്വര്‍ണം പൊട്ടിക്കല്‍ തിരുവനന്തപുരത്തും ഉള്ളതായി റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്ത് സംഘം രഹസ്യമായി വിമാനത്താവളങ്ങള്‍ വഴി രാജ്യത്തേക്ക് കടത്തുന്ന സ്വര്‍ണം വിവരം ചോര്‍ത്തി നല്‍കി മറ്റൊരു സംഘം തട്ടിയെടുക്കുന്നതിനെയാണ് സ്വര്‍ണം പൊട്ടിക്കല്‍ എന്ന് വിളിക്കുന്നത്.
Read Also: പോലീസിന്റെ അനാസ്ഥ: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി
തിരുവനന്തപുരത്ത് നടന്ന സ്വര്‍ണം പൊട്ടിക്കല്‍ വടക്കന്‍കേരളത്തില്‍ സാധാരണ നടക്കുന്ന സ്വര്‍ണം ‘പൊട്ടിക്കല്‍’ മാതൃകയില്‍ തന്നെയായിരുന്നുവെന്ന് പോലീസ് കസ്റ്റംസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മഞ്ചേരി സംഘത്തിനായി കൊണ്ടുവന്ന സ്വര്‍ണം ഇരിട്ടി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ തട്ടിയെടുക്കുകയായിരുന്നു.
Post Your Comments