ചെന്നൈ: സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയുടെ ജന്മദിനം ഇനിമുതല്‍ സാമൂഹിക നീതി ദിനമായി ആചരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. സെപ്റ്റംബര്‍ 17നാണ് പെരിയാറിന്‍റെ 142-ാം ജന്മദിനം. ‘സാമൂഹ്യനീതി, യുക്തിവാദം, സമത്വം , ആത്മാഭിമാനം, തുടങ്ങിയ ആശയങ്ങളാണ് പെരിയാര്‍ ഉയര്‍ത്തിപ്പിടിച്ചത്. ഇതാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ തമിഴ് ജനങ്ങളുടെ ഉന്നമനത്തിന് അടിത്തറയിടുകയും ഭാവിയിലേക്ക് ശക്തി പകരുകയും ചെയ്‌തത്’- സ്റ്റാലിൻ പറഞ്ഞു .
‘ജാതി ഉച്ചാടനവും സ്ത്രീ സമത്വവുമായിരുന്നു രാമസ്വാമിയുടെ പ്രധാനലക്ഷ്യം. അദ്ദേഹത്തിന്‍റെ തത്വങ്ങള്‍ ഓര്‍മിക്കുന്നതിനും മൂല്യങ്ങള്‍ പിന്തുടരുന്നതിനും ‘സാമൂഹിക നീതി ദിനാ’ചരണം നടത്തുന്നത് സഹായിക്കും’- സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിവര്‍ഷം അന്നേ ദിവസം, സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ജീവനക്കാര്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഉള്‍പ്പെടുന്ന പ്രതിജ്ഞ ചെയ്യുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സ്റ്റാലിന്‍റെ തീരുമാനത്തെ സഭയിലെ എല്ലാ എംഎല്‍ .എമാരും ഡസ്കിലടിച്ചുകൊണ്ടാണ് സ്വാഗതം ചെയ്തത്. കൂടാതെ പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും തീരുമാനത്തെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.
Post Your Comments