![](/wp-content/uploads/2021/09/hnet.com-image-2021-08-17t093427.150-1.jpg)
ഓവൽ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 157 റൺസിനാണ് ഇംഗ്ലണ്ടിനെ തോല്പിച്ചത്. 368 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 210 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ, ഇന്ത്യ പരമ്പരയിൽ 1-2ന്റെ ലീഡ് സ്വന്തമാക്കി. ഓവൽ ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ ബൗളർമാരുടെ മിന്നും പ്രകടനത്തിലൂടെയാണ് ഇംഗ്ലണ്ടിനെ 210 റൺസിന് ഇന്ത്യ തോൽപ്പിച്ചത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ പേസർ ജസ്പ്രീത് ബുമ്രയും, ഷാർദുൽ താക്കൂറും സ്പിന്നർ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ വിജയത്തിന് തിരി കൊളുത്തിയത്. അഞ്ചാം ദിനത്തിൽ മികച്ച രീതിയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം സെഷനിലാണ് തകർന്നടിഞ്ഞത്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എന്ന നിലയിൽ രണ്ടാം സെഷൻ ആരംഭിച്ച ഇംഗ്ലണ്ട് 193-8 എന്ന നിലയിലാണ് സെഷൻ അവസാനിപ്പിച്ചത്. 63 റൺസെടുത്ത ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഹസീബ് ഹമീദിനെ ജഡേജ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെയാണ് കളിയുടെ ഗതി മാറിയത്.
Read Also:- ആരോഗ്യത്തിനായി പ്രാതല്‍ ഒമ്പത് മണിക്കു മുന്‍പ് കഴിക്കൂ!
ഓപ്പണിംഗ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു ഉയർത്തിയ റോറി ബേൺസും ഹസീബ് ഹമീദും വിജയത്തിലേക്ക് അടുത്തുകൊണ്ടിരുന്നു. എന്നാൽ 50 റൺസെടുത്ത റോറി ബേൺസിനെ പന്തിന്റെ കൈകളിലെത്തിച്ച് ഷാർദുൽ താക്കൂർ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. ടീം സ്കോർ 141ൽ നിൽക്കെ ക്ഷമയോടെ ക്രീസിലുറച്ച ഹബീബ് ഹമീദിനെ രവീന്ദ്ര ജഡേജ ക്ലീൻ ബൗൾഡാക്കിയതോടെ ഇംഗ്ലണ്ടിന്റെ തകർച്ചയും ആരംഭിച്ചു.
Post Your Comments