Latest NewsKeralaIndia

അഫ്ഗാനിലെ സംഭവവികാസങ്ങള്‍ തെക്കന്‍ ഏഷ്യയില്‍ ഇസ്ലാമിക തീവ്രവാദം വളരാന്‍ ഇടയാക്കും, പിന്നിൽ അമേരിക്ക: എളമരം കരീം

'ഹിന്ദുത്വ'നയം സ്വീകരിക്കുന്ന മോദി സര്‍ക്കാരിന്റെ നിലപാട് ഇന്ത്യയില്‍ സ്ഥിതി വഷളാക്കും.

ന്യൂഡൽഹി: താലിബാന്‍ ഭരണമേറ്റെടുത്തതോടെ അഫ്ഗാന്റെ ഭാവി എന്താകുമെന്നത് അനിശ്ചിതത്വത്തിലാണെന്ന് എളമരം കരീം. ചൂഷണ മുക്തമായ ജനാധിപത്യത്തിന്റെ പൂര്‍ണസൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയെ ഉന്മൂലനം ചെയ്യാന്‍ സാമ്രാജ്യത്വം നടത്തുന്ന കടന്നാക്രമണങ്ങളുടെ അനന്തരഫലമാണ് അഫ്ഗാനിസ്ഥാനും ലോകവും അനുഭവിക്കുന്നത്.

തെക്കന്‍ ഏഷ്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന പുതിയ സംഭവങ്ങള്‍ ഇന്ത്യ ഗൗരവമായി വീക്ഷിക്കണം. അമേരിക്കയുടെ ശിങ്കിടിയായി സാമ്രാജ്യത്വ താല്‍പ്പര്യത്തിനനുസരിച്ച്‌ പോകുന്നത് രാജ്യതാല്‍പ്പര്യത്തിന് ഹാനികരമാണ്. ഇന്ത്യന്‍ വിദേശനയത്തില്‍ മാറ്റം വരുത്തണം. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ തെക്കന്‍ ഏഷ്യയില്‍ ഇസ്ലാമിക തീവ്രവാദം വളരാന്‍ ഇടയാക്കും.

‘ഹിന്ദുത്വ’നയം സ്വീകരിക്കുന്ന മോദി സര്‍ക്കാരിന്റെ നിലപാട് ഇന്ത്യയില്‍ സ്ഥിതി വഷളാക്കും. ഇന്ത്യയിലേക്ക് വരാനാഗ്രഹിക്കുന്ന അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും കരീം ആവശ്യപ്പെട്ടു. അതേസമയം അമേരിക്കയാണ് ലോകത്തു ഭീകരവാദത്തെ വളർത്തുന്നതെന്ന പഴയ നിലപാട് തന്നെയാണ് അദ്ദേഹം വീണ്ടും സ്ഥാപിക്കുന്നത്.

മുസ്ലിം രാജ്യങ്ങളില്‍ നിന്നെല്ലാം തീവ്രവാദികളെ റിക്രൂട്ട് ചെയ്ത് രൂപീകരിച്ച രഹസ്യസേനയ്‌ക്ക് പ്രത്യേക ക്യാമ്പുകളില്‍ പാകിസ്ഥാന്‍ രഹസ്യ ഏജന്‍സി, അമേരിക്കന്‍ സിഐഎ, ബ്രിട്ടന്റെ ‘എം 16’ എന്ന ഏജന്‍സി എന്നിവരാണ് പരിശീലനം നല്‍കിയത് എന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button