COVID 19ThiruvananthapuramKeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂ, ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ എന്നിവ പിൻവലിക്കുന്നതിന് തീരുമാനം കൈക്കൊണ്ടത്.

നേരത്തെ ഞായറാഴ്ച ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിനെതിരെയും രാത്രി കർഫ്യൂ ഏർപ്പെടുത്തിയതിനെതിരെയും ശക്തമായ വിമർശനം ഉയർന്നിരുന്നു. സർക്കാർ നടപടി ശനിയാഴ്ച തിരക്കു കൂട്ടാൻ മാത്രമേ ഉപകരിക്കൂ എന്നായിരുന്നു പ്രധാന വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button