ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 24 മണിക്കൂറിനിടെ 31,222 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 290 പേര്‍ മരിച്ചു. പ്രതിദിന രോഗികള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 19.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 97.48 ശതമാനമാണ് രോഗമുക്തി നിരക്ക്. ദിവസങ്ങള്‍ക്കുശേഷം ചികിത്സയില്‍ ഉള്ളവരുടെ എണ്ണം നാല് ലക്ഷത്തില്‍ താഴെയായി.
അതേസമയം, രാജ്യത്ത് കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയാണ്. പ്രതിദിനം 15,000 ടണ്ണായി ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. രണ്ടാം തരംഗത്തില്‍ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത ഏറെ വെല്ലുവിളിയായ സാഹചര്യത്തിലാണ് നിലവിലെ 10,000 ടണ്‍ ഉല്‍പ്പാദനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനമായിരിക്കുന്നത്.
Post Your Comments