COVID 19KeralaLatest NewsIndiaNews

രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 31,222 കോവിഡ് കേസുകൾ, 70 ശതമാനവും കേരളത്തിൽ: സ്ഥിതി ഗുരുതരമായി തുടരുന്നു

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 31,222 കോവിഡ് കേസുകൾ ആണ്. ഇവയിൽ പകുതിയിലധികവും കേരളത്തിലാണ്. 31,222 പുതിയ കേസുകളിൽ കേരളത്തിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 19,688 കേസുകൾ ആണ്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ 33,058,843 ആയി ഉയർന്നതായി ചൊവ്വാഴ്ച ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

Also Read:ആശ്വാസം: സംസ്ഥാനത്ത് 8 പേർക്ക് നിപ നെ​ഗറ്റീവ്, കുട്ടിയുടെ മാതാപിതാക്കൾക്കും നെ​ഗറ്റീവ്

തുടർച്ചയായി 72 ദിവസമായി രാജ്യത്ത് പ്രതിദിനം 50,000 -ൽ താഴെ പുതിയ കേസുകൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,92,864 ആയി കുറഞ്ഞു. 290 പുതിയ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 4,41,042 ആയി ഉയർന്നു. 3,22,24,937 പേർ രാജ്യത്ത് കോവിഡിൽ നിന്നും മുക്തി നേടിയിട്ടുണ്ട്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമാണ്. എന്നാൽ, കേരളത്തിലെ സ്ഥിതി അങ്ങനെയല്ല, 15 ശതമാനത്തിനു മുകളിലാണ് കേരളത്തിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. ഇതുവരെ 3,25,08,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button