ബെർലിൻ: 29-കാരനായ അഫ്ഗാൻ യുവാവ് 58-കാരിയായ ലാൻഡ്സ്കേപ്പ് ഗാർഡനെ പാർക്കിൽ ജോലി ചെയ്യുന്നതിനിടെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽ പ്പിക്കുകയും ചെയ്തു. ബെർലിനിലെ വിൽമേഴ്സ്ഡോർഫ് പ്രദേശത്തെ ഒരു പാർക്കിലാണ് സംഭവം. അധികാരികൾ പറയുന്നതനുസരിച്ച്, സ്ത്രീകൾ ജോലി ചെയ്യുന്നുവെന്ന ആശയം ഇഷ്ടപ്പെടാത്തതിനാലാണ് അയാൾ ഇവരെ ആക്രമിച്ചത് എന്നാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അക്രമി ഇരയുടെ അടുത്തെത്തി സംസാരിക്കുകയായിരുന്നു. തുടർന്ന് അയാൾ പെട്ടെന്ന് ഒരു കത്തി പുറത്തെടുത്ത് അവരുടെ കഴുത്തിൽ പലതവണ കുത്തി. ആക്രമണം കണ്ടു സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച 66 വയസ്സുള്ള വഴിയാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു.
ജർമ്മൻ സ്വകാര്യതാ നിയമങ്ങൾ കാരണം അയാളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം കുറ്റവാളി ഇരയുടെ അടുത്തെത്തി അവരോട് സംസാരിച്ചതായി പോലീസ് പറയുന്നു. ഇതിന് ശേഷം വളരെ പെട്ടെന്നായിരുന്നു അക്രമി ഇവരെ കത്തിയെടുത്തു കുത്തിയത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച വഴിയാത്രക്കാരെനെയും ഇയാൾ ആക്രമിച്ചു. കൊലപാതക ശ്രമം, അക്രമാസക്തമായ ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ബെർലിൻ ജനറൽ സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.
പ്രതിയുടെ ആക്രമണത്തിൽ തീവ്ര ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രം പ്രചോദിപ്പിക്കപ്പെട്ടതായി പ്രോസിക്യൂട്ടർമാരും ക്രിമിനൽ പോലീസും സംശയിക്കുന്നു. അതേസമയം ഇയാൾ മാനസിക രോഗിയാണെന്നും ചിലർ അവകാശപ്പെടുന്നുണ്ട്. എന്നാൽ ജോലി ചെയ്യുന്നതിനെതിരെ സംസാരിച്ച ശേഷമാണ് ഇയാൾ ആക്രമണം നടത്തിയത്.
Post Your Comments