Latest NewsKeralaNewsCrime

നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്തു: 24-കാരൻ അറസ്റ്റില്‍

നേരത്തെ പ്രതിയും യുവതിയും ഇഷ്ടത്തിലായിരുന്നു

കൊച്ചി : നഗ്നചിത്രങ്ങള്‍ കാണിച്ച് യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കുന്നത്തുനാട് സ്വദേശി അക്ഷയ് ഷാജി എന്ന 24 കാരനാണ് അറസ്റ്റിലായത്.  യുവതിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

ഒരു വര്‍ഷമായി ഇയാള്‍ നഗ്നചിത്രം കാണിച്ച് പീഡിപ്പിച്ചു വരികയായിരുന്നു എന്ന് യുവതി പൊലീസിനോട് പറഞ്ഞു. നേരത്തെ പ്രതിയും യുവതിയും ഇഷ്ടത്തിലായിരുന്നു. അന്ന് ഇരുവരും നഗരത്തില്‍ ഒരുമിച്ച് താമസിച്ചിരുന്നു. പിന്നീട് ബന്ധം പിരിഞ്ഞതോടെയാണ് പഴയ ചിത്രങ്ങള്‍ കാണിച്ച് യുവാവ് പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയത്. ചിത്രങ്ങള്‍ കാണിച്ച് നിരവധി തവണ ബലാല്‍സംഗം ചെയ്‌തെന്നും ഇപ്പോൾ താൻ വിവാഹം കഴിക്കാന്‍ നിശ്ചയിച്ച ആള്‍ക്കും നഗ്നഫോട്ടോ പ്രതി അയച്ചു നല്‍കിയെന്നും
യുവതി എറണാകുളം സൗത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Read Also  :  സെല്ലിലെ ടോയ്‌ലറ്റിൽ നിന്നും തുരങ്കം: ഇസ്രയേലിലെ ജയിലിൽ നിന്ന് പലസ്തീൻ തടവുകാർ രക്ഷപെട്ടത് അതിവിദഗ്ധമായി

പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ്, പെണ്‍കുട്ടി വിവാഹം കഴിക്കാനിരുന്ന ആള്‍ക്ക് പ്രതി അക്ഷയ് അയച്ചുകൊടുത്ത നഗ്നചിത്രം കണ്ടെടുത്തു. പ്രതിക്കെതിരെ ബലാല്‍സംഗം, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button