Latest NewsNewsIndia

ഗര്‍ഭിണിയായിരിക്കെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു: താലിബാന് ഒറ്റുകൊടുത്തത് സ്വന്തം പിതാവ്

ഇസ്‍ലാമിന്റെ പേരിൽ താലിബാൻ അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ ഭയപ്പെടുത്തുകയാണ്. പൊലീസ് സേനയിൽ ചേരാനുള്ള തന്റെ തീരുമാനത്തെ എതിർത്തത് പിതാവാണ്.

ന്യൂഡൽഹി: താലിബാൻ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയായ ജീവിക്കുന്ന രക്തസാക്ഷിയാണ് ഖതെര ഹാഷ്മി. അവരുടെ മുഖം ആണ് അതിനുള്ള തെളിവും. താൻ നേരിട്ട കൊടുംക്രൂരതയെക്കുറിച്ച് ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് ഖതേര.

‘ഗർഭിണിയായിരിക്കെ ഭീകരർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പലതവണ അവരുടെ നേർക്ക് വെടിയുതിർത്തു. കണ്ണുകൾ ചൂഴ്ന്ന് പുറത്തെടുത്തു. താലിബാനെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പാപമാണ് ജോലിക്ക് വേണ്ടി വീടിന് പുറത്ത് ഇറങ്ങുന്നത്. എനിക്ക് സംഭവിച്ചത് ഇപ്പോൾ മറ്റ് പല സ്ത്രീകൾക്കും സംഭവിക്കുന്നു. പക്ഷേ, അവർക്ക് പേടിയുള്ളതിനാൽ പുറത്ത് വന്ന് അത് പറയാൻ കഴിയുന്നില്ല’- ഹാഷ്മി വ്യക്തമാക്കി.

ഹാഷ്മി ഇപ്പോൾ ഇന്ത്യയിലാണ് ജീവിക്കുന്നത്, പക്ഷേ, സ്വന്തം നാട്ടിലെ തന്റെ അനുഭവങ്ങൾ വിവരിക്കുമ്പോള്‍ ഇപ്പോഴും അവർ വിറയ്ക്കുന്നു, കണ്ണീരണിയുന്നു. ‘ഇസ്‍ലാമിന്റെ പേരിൽ താലിബാൻ അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ ഭയപ്പെടുത്തുകയാണ്. പൊലീസ് സേനയിൽ ചേരാനുള്ള തന്റെ തീരുമാനത്തെ എതിർത്തത് പിതാവാണ്. താൻ ആക്രമിക്കപ്പെട്ടതിനു ശേഷം മാത്രമാണ് താലിബാന് തന്നെ ഒറ്റിക്കൊടുത്തത് അബ്ബു എന്ന് വിളിക്കുന്ന തന്റെ പിതാവാണെന്ന് മനസ്സിലായത്. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പിതാവിന് അറിയാമായിരുന്നു. പക്ഷേ അദ്ദേഹം തന്നെ സംരക്ഷിക്കാൻ ഒന്നും ചെയ്തില്ല’- ഹാഷ്മി പറഞ്ഞു.

‘ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ, മൂന്ന് താലിബാൻകാർ എന്റെ വീടിനടുത്ത് കാത്തുനിൽക്കുന്നു. അവർ എന്നെ ആക്രമിച്ചു. എട്ട് മുതൽ പത്ത് തവണ കത്തി കൊണ്ട് കുത്തി. അവർ എന്റെ നേരെ തോക്ക് എറിഞ്ഞു, തലയിൽ വെടിയുണ്ട തറച്ചപ്പോൾ എനിക്ക് ബോധം നഷ്ടപ്പെട്ടു. അതിലും തൃപ്തിവരാതെ അവർ എന്റെ കണ്ണുകൾ കത്തി കൊണ്ട് പൊട്ടിച്ചു’-ക്രൂരത ഹാഷ്മി വിശദീകരിച്ചത് ഇങ്ങനെ.

shortlink

Post Your Comments


Back to top button