UAELatest NewsNewsGulf

ഗ്രീൻ വിസ പ്രഖ്യാപിച്ച് യുഎഇ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അബുദാബി: രാജ്യത്താരംഭിക്കുന്ന 50 പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് യു എ ഇ ഗ്രീൻ വിസ പ്രഖ്യാപിച്ചത്. ഗ്രീൻ വിസ ലഭിക്കുന്നവർക്ക് രക്ഷിതാക്കൾക്കൊപ്പം 25 വയസാകുന്നതു വരെ ആൺമക്കളെയും സ്‌പോൺസർ ചെയ്യാം. ഇവരുടെ താമസ വിസ റദ്ദാക്കിയാൽ 90 മുതൽ 180 ദിവസം വരെ രാജ്യത്ത് തങ്ങാനുള്ള ഗ്രേസ് പിരീഡും ലഭിക്കും.

Read Also : നിപ വൈറസ് : രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല, ഇന്നും പരിശോധന തുടരും 

നിലവിൽ പ്രൊഫഷണലുകൾക്കും സംരംഭകർക്കുമാണ് ഗ്രീൻ വിസ ലഭിക്കുന്നത്. സ്വന്തമായി ബിസിനസും സ്വയം തൊഴിലും ചെയ്യുന്നവർക്ക് ഫ്രീലാൻസ് വിസ നൽകുമെന്നും യു എ ഇ പ്രഖ്യാപിച്ചിട്ടുണ്ട്.

കമ്പനികളിൽ നിന്നുള്ള വർക്ക് പെർമിറ്റുകളുമായി ഗ്രീൻ വിസ ബന്ധിപ്പിക്കില്ലെന്നും വിദ്യാർഥികൾ, നിക്ഷേപകർ, ബിസിനസുകാർ, പ്രത്യേക വൈദഗ്ധ്യമുള്ളവർ എന്നിവരുൾപ്പെടെ ഉന്നത നേട്ടങ്ങൾ കരസ്​ഥമാക്കിയവർക്കാണ്​ ഗ്രീൻ വിസ അനുവദിക്കുകയെന്നും വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സ്യൂദി അറിയിച്ചു.

പതിവ്​ താമസ വിസകളിൽ നിന്ന്​ വ്യത്യസ്​തമായ ആനുകൂല്യങ്ങളും പദവികളും ​ ഗ്രീൻ വിസക്കാർക്കുണ്ടാകും. ഏതെങ്കിലും കമ്പനിയുടെ ഭാഗമല്ലാതെ, സ്വന്തം നിലക്ക്​ നിലനിൽക്കാൻ ഇത്​ സഹായിക്കും. കൂടുതൽ ഗ്രേസ്​ പിരിയിഡ്​ ലഭിക്കുന്നതിനാൽ വിസ കാലാവധി കഴിഞ്ഞാലും ആറുമാസം വരെ രാജ്യത്ത്​ തങ്ങാനാകും. സാധാരണ വിസ കാലാവധി കഴിഞ്ഞാൽ 30ദിവസമാണ്​ ഗ്രേസ്​ പിരിയിഡ്​.

അതേസമയം സ്വതന്ത്ര ബിസിനസുകാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ലഭിക്കുന്ന വിസയാണ്​ ഫ്രീലാൻസ്​ വിസ. വിവാഹമോചിതരായ സ്ത്രീകൾക്കും ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന 15 വയസ്​ പിന്നിട്ട വിദ്യാർത്ഥികൾക്കും​ വിസ നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button