അഫ്ഗാന്‍ പൗരന്മാരെ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം തള്ളി ലോകരാഷ്ട്രങ്ങള്‍

വത്തിക്കാന്‍ സിറ്റി: താലിബാനെ ഭയന്ന് നാടുവിടുന്ന അഫ്ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശത്തോട് പ്രതികരിക്കാതെ ലോകരാഷ്ട്രങ്ങള്‍. സെന്റ്പീറ്റേഴ്‌സ് ബര്‍ഗില്‍ പ്രാര്‍ത്ഥനയ്ക്കിടെ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ അഫ്ഗാന്‍ ജനതയ്ക്കായി ലോകം പ്രാര്‍ത്ഥിക്കുന്നു. അഫ്ഗാനിലെ യുവതലമുറക്ക് വിദ്യാഭ്യാസം നല്‍കല്‍ അനിവാര്യമാണ്’ – മാര്‍പാപ്പ പറഞ്ഞു.

Read Also : അഫ്ഗാനിസ്താനിൽ സർക്കാർ രൂപീകരണ ചടങ്ങിലേക്ക് വിവിധ രാജ്യങ്ങളെ ക്ഷണിച്ച് താലിബാൻ

അതേസമയം, അഫ്ഗാനിസ്ഥാനില്‍ രൂപീകരിക്കാന്‍ പോകുന്ന താലിബാന്‍ സര്‍ക്കാരിനെച്ചൊല്ലി താലിബാനില്‍പ്പെട്ട ഹഖാനി ശൃംഖലയും നിയുക്ത പ്രസിഡന്റ് ബരാദര്‍ നേതൃത്വം നല്‍കുന്ന വിഭാഗവും തമ്മില്‍ തല്ല് തുടങ്ങി. ഇതില്‍ പാകിസ്ഥാന് കൂടുതല്‍ പിന്തുണ ലഭിക്കുന്ന ഹഖാനി ശൃംഖലയില്‍പ്പെട്ടവര്‍ അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്നതായും അറിയുന്നു.
പാകിസ്ഥാന്റെ പിന്തുണയുള്ള തീവ്രവാദഗ്രൂപ്പായ ഹഖാനി ശൃംഖലയില്‍പ്പെട്ടവര്‍ അഫ്ഗാനിസ്ഥാനിലെ ഭരണം ഒറ്റയ്ക്ക് കയ്യാളാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ മുല്ല ബരാദര്‍ ഇതിന് വിപരീതമായ ആശയമാണ് സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോട്ട് വെയ്ക്കുന്നത്. എല്ലാവര്‍ക്കും പങ്കാളിത്തമുള്ള ഒരു ഇടക്കാല സര്‍ക്കാരാണ് ഇദ്ദേഹത്തിന്റെ മനസ്സിലുള്ളത്. ദോഹയില്‍ നടന്ന സമാധാനചര്‍ച്ചകളില്‍ താലിബാനെ പ്രതിനിധീകരിച്ച ബരാദര്‍ അത്തരമൊരു ഉറപ്പ് യുഎസിന് ഉള്‍പ്പെടെ നല്‍കിയിരുന്നു.

 

Share
Leave a Comment