ന്യൂഡൽഹി : മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികൾ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. 16 ലക്ഷം വിദ്യാര്‍ത്ഥികൾ എഴുതുന്ന പരീക്ഷ ചില വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റിവെക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
Read Also : അഫ്ഗാനിസ്താനിൽ സർക്കാർ രൂപീകരണ ചടങ്ങിലേക്ക് വിവിധ രാജ്യങ്ങളെ ക്ഷണിച്ച് താലിബാൻ
സെപ്റ്റംബർ 12നാണ് നീറ്റ് പരീക്ഷ. ലക്ഷകണക്കിന് വിദ്യാർഥികൾ കഠിനമായ പരിശ്രമം നടത്തുന്ന സമയത്ത് പരീക്ഷ മാറ്റാനാകില്ലെന്നും ഇക്കാര്യത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വരും ദിവസങ്ങളിൽ മറ്റു പ്രവേശന പരീക്ഷകളും നടക്കുന്നതിനാൽ നീറ്റ് മാറ്റണമെന്നായിരുന്നു ഹര്‍ജി നൽകിയ വിദ്യാർഥികളുടെ ആവശ്യം. ജസ്റ്റിസ് എ.എം. ഖാൻവിൽക്കൽ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Post Your Comments