ഭോപ്പാൽ : യൂണിഫോം ഇല്ലെങ്കില്‍ നഗ്നരായി സ്‌കൂളിൽ വരാൻ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടെന്ന് പെൺകുട്ടികളുടെ പരാതി. മധ്യപ്രദേശ് രാജ്ഗഢ് ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ രാധേശ്യാം മാളവ്യയ്‌ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
യൂണിഫോം ധരിക്കാതെ വന്ന വിദ്യാര്‍ഥിനികളെ ഓഫിസിലേക്കു വിളിപ്പിച്ചാണ് പ്രിന്‍സിപ്പല്‍ മോശമായി സംസാരിച്ചത്. ആണ്‍കുട്ടികള്‍ക്കൊപ്പം നടക്കാനാണ് സ്‌കൂളിലേക്കു വരുന്നതെന്നും പോയി കല്യാണം കഴിച്ചുകൂടേയെന്നു പ്രിന്‍സിപ്പല്‍ ചോദിച്ചെന്നും പെണ്‍കുട്ടികള്‍ പറയുന്നു. പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ സ്‌കൂളിലെ ആണ്‍കുട്ടികളെ ‘നശിപ്പിക്കുന്നു’ എന്നു പറഞ്ഞു വസ്ത്രം മാറാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.
സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കുട്ടികള്‍ പ്രതിഷേധവുമായി തടിച്ചുകൂടി.
പോക്‌സോ ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി മാളവ്യയ്‌ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
Post Your Comments