KeralaLatest NewsNews

നിപ വൈറസ് : രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല, ഇന്നും പരിശോധന തുടരും

കോഴിക്കോട് : നിപ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് ജില്ലയിൽ പന്ത്രണ്ടുവയസുകാരൻ മരിച്ചതിന് പിന്നാലെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച് 188 പേരാണ് കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടത്. ഇതിൽ 20 പേർ ഹൈറിസ്‌ക് പട്ടികയിലുണ്ട്.

Read Also : വനിതാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം : യുവാവ് അറസ്റ്റിൽ 

കഴിഞ്ഞ ദിവസം കേന്ദ്ര സംഘം കോഴിക്കോട് ചാത്തമംഗലത്ത് എത്തി സാമ്പികളുകൾ ശേഖരിച്ചിരുന്നു. കുട്ടി ഇവിടെ നിന്ന് റംബൂട്ടാൻ കഴിച്ചിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പറമ്പ് പരിശോധിച്ചു. പ്രദേശത്ത് ഇന്നും പരിശോധന തുടരും എന്നാണ് വിവരം.

അതേസമയം കുട്ടിയുടെ അമ്മയ്‌ക്ക് നേരിയ പനി അനുഭവപ്പെട്ടത് ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിച്ചു. ഇവരെ സുരക്ഷിതമായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായാണ് വിവരം. ഇത് കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിലെയും സ്വകാര്യ ആശുപത്രിയിലേയും രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്.

അസാധാരണമായി ആർക്കെങ്കിലും പനിയോ മറ്റ് അസുഖങ്ങളോ വന്നാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. നിപ പരിശോധനയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക ലാബ് സജ്ജീകരിക്കാനും തീരുമാനമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button