KeralaLatest NewsNews

സംസ്ഥാനത്ത് പുതിയ ഗ്രീന്‍ഫീല്‍ഡ് പാത വരുന്നു

കേന്ദ്രത്തില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പുതിയ ഗ്രീന്‍ഫീല്‍ഡ് പാത വരുന്നു. പാത സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. കോഴിക്കോട് നിന്നു പാലക്കാട് വഴി കോയമ്പത്തൂരിലേയ്ക്കുള്ള പാതയാണ് ഗ്രീന്‍ ഫീല്‍ഡ് പദ്ധതി. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പദ്ധതി നിര്‍ദ്ദേശം ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് വി.മുരളീധരന്‍ അറിയിച്ചു.

Read Also : അവസാനം ബിനോയ് സമ്മതിച്ചു: ‘സിന്ധുവിനെ കൊന്ന് അടുക്കളയിൽ കുഴിച്ച് മൂടി’

വനഭൂമി ഏറ്റെടുക്കാതെ മൈസൂരിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ബദല്‍ പാതയ്ക്കും കേന്ദ്രം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ നിര്‍മ്മാണം നടക്കുന്ന കന്യാകുമാരി- മുംബൈ ദേശീയ പാതയുടെ പണി വേഗത്തിലാക്കാനും കേന്ദ്രമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളോടൊപ്പം നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി. മുരളീധരന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button