NewsDevotional

പ്രതിഷ്ഠയില്ലാത്ത കേരളത്തിലെ ഒരു ക്ഷേത്രം

കടയ്ക്കലമ്മ എന്ന പേരിലാണ് കടയ്ക്കൽ ക്ഷേത്രത്തിലെ മൂ‍ർത്തി അറിയപ്പെടുന്നത്. കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ ആൽത്തറമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. ഇവിടെ പ്രതിഷ്ഠയില്ല എന്നതാണ് ഒരു പ്രത്യേകത.

പീഠത്തെയാണ് ആരാധിച്ചു വരുന്നത്. ദേവിയുടെ തൃപ്പാദം (കടയ്ക്കൽ) എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് കരുതപ്പെടുന്നു . പ്രശസ്തമായ കടയ്ക്കൽ തിരുവാതിര ഉത്സവം വ‍ർഷം തോറും ആഘോഷിക്കുന്നു. സ്വയംഭൂവായ കടയ്ക്കൽ ദേവിയുടെ ദർശനം ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നാണ് വിശ്വാസം. കടയ്ക്കൽ ഭഗവതി ക്ഷേത്തിലെ പൂജാരികൾ ബ്രാഹ്മണരല്ല. നെട്ടൂർ‌ കുറുപ്പന്മാരാണ് പൂജകൾ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button