തിരുവനന്തപുരം: റോക്കറ്റ് വിട്ടാലും നോക്കുകൂലി കിട്ടണം എന്ന മട്ടിലാണ് ഇപ്പോഴും ഒരു വിഭാഗം ചുമട്ടുതൊഴിലാളികളുടെ പെരുമാറ്റം. നോക്കുകൂലി നിരോധനം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശനം ഉണ്ടായിട്ടും സംസ്ഥാനത്തു ഇത് തുടരുകയാണ്. അതും ഇന്ത്യയുടെ പ്രതീക്ഷയായ ഐഎസ്ആർഒ പോലെയുള്ള സ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങൾക്ക് വരെ നോക്കുകൂലി ചോദിച്ചതിനെതിരെയാണ് സംസ്ഥാനം ഒന്നടങ്കം പ്രതികരിക്കുന്നത്.
രാജ്യപുരോഗതിക്ക് ആവശ്യമായ ശാസ്ത്രപരീക്ഷണങ്ങള്‍ക്കുവേണ്ടി കൊണ്ടുവരുന്ന സാമഗ്രികള്‍പോലും നോക്കുകൂലിയില്‍ നിന്ന് മുക്തമല്ല എന്നാണ് ഇതുനല്‍കുന്ന സൂചന. നോക്കുകൂലി നിരോധനം ഫലപ്രദമായി നടപ്പാക്കാത്തതിന് ഡി.ജി.പിയോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കെയാണ് വീണ്ടും സംസ്ഥാനത്തിന് നാണക്കേടുണ്ടായിക്കിയ സംഭവം അരങ്ങേറിയത്. യന്ത്രഭാഗങ്ങള്‍ ലോറിയില്‍ നിന്ന് ഹൈഡ്രോളിക്സ് ആക്സില്‍ ഉപയോഗിച്ചാണ് പിന്നീട് ഇറക്കിയത്.
ഇതിനായി ഒരു ഓപ്പറേറ്ററുടെയും ഡ്രൈവറുടെയും ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈകിട്ട് ആറോടെയാണ് ദൗത്യം പൂര്‍ത്തിയായത്.’എന്തിന് പണം നല്‍കണം? യന്ത്രസഹായത്തോടെ ഇറക്കുന്ന ഉപകരണങ്ങള്‍ക്ക് രണ്ടുപേരുടെ സേവനം മാത്രം മതി.’ പിന്നെ എന്തിന് അവര്‍ക്ക് പണം നല്‍കണമെന്ന് കമ്പനിയുടെ പ്രോജക്‌ട് കണ്‍സള്‍ട്ടന്റ് രാജേശ്വരി ചോദിച്ചു .
എന്നാൽ സംഭവത്തിൽ അംഗീകൃത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരല്ല പ്രതിഷേധിച്ചത്. ജില്ലാ ലേബര്‍ ഓഫീസറോട് ഇതിനു റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്. ലത്തീൻ സഭയുടെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനാണ് നോക്കുകൂലി ആവശ്യപ്പെട്ടതെന്നാണ് ആരോപണം. എന്നാൽ തങ്ങൾ നോക്കുകൂലി ചോദിച്ചിട്ടില്ല എന്നും തദ്ദേശവാസികളോടുള്ള വി.എസ്.എസ്.സിയുടെ അവഗണനയ്‌ക്കെതിരായ പ്രതിഷേധമാണ് ഉയര്‍ന്നത് എന്നുമാണ് വേളി ഇടവക വികാരി ഫാ.യേശുദാസന്‍ മാത്യൂസ് പറയുന്നത്.
അതേസമയം ഐഎസ്ആർഒയിലേക്കുള്ള ഈ സാമഗ്രികൾ എത്തിച്ചത് 21 ദിവസമെടുത്താണ്. സ്‌പേസ് ക്രാഫ്റ്റുകളും റോക്കറ്റുകളും അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമാണ് ട്രൈസോണിക് വിന്‍ഡ് ടണല്‍. പുനെയില്‍ നിര്‍മ്മിച്ച യന്ത്രഭാഗങ്ങള്‍ കടല്‍മാര്‍ഗം കൊല്ലത്ത് എത്തിച്ചശേഷം റോഡ് മാര്‍ഗം 21 ദിവസമെടുത്താണ് തുമ്പയില്‍ എത്തിച്ചത്. നോക്കുകൂലി നിരോധനം ഫലപ്രദമായി നടപ്പാക്കാത്തതിന് ഡി.ജി.പിയോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കെയാണ് വീണ്ടും സംസ്ഥാനത്തിന് നാണക്കേടുണ്ടായിക്കിയ സംഭവം അരങ്ങേറിയത്.
നോക്കുകൂലി സംബന്ധിച്ച ഹര്‍ജിയില്‍ പൊലീസ് മേധാവിയെ കക്ഷിചേര്‍ത്തിട്ടുമുണ്ട്. അമിതകൂലി ചോദിക്കുന്നതും ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും അടക്കമുള്ള പ്രവണത സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനു വിഘാതമാകുന്നതായി വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണ് 2018 മേയ് 1ന് നോക്കുകൂലി നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ചുമട്ടുതൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളാണ് ഭേദഗതി ചെയ്തത്. എന്നാല്‍, നിരോധനത്തെ നോക്കുകുത്തിയാക്കി പിന്നീടും നോക്കുകൂലി സമ്പ്രദായം നടക്കുകയാണ്.
Post Your Comments