കിളിമാനൂര്‍ : കൈക്കൂലി നൽകാത്തതിനാൽ കുടിവെള്ള കണക്ഷന്‍ വിഛേദിച്ചതായി പരാതി. നഗരൂര്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡ് സൂദാ മന്‍സിലില്‍ ഷംസുദ്ദീന്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്.
1000 രൂപ കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ വാട്ടര്‍ അതോറിറ്റി കരാര്‍ ജീവനക്കാർ വീട്ടിലെ കുടിവെള്ള കണക്ഷന്‍ വിഛേദിച്ചതായാണ് പരാതി. സെപ്റ്റംബര്‍ 4 ന് രാവിലെയാണ് വീടിന് സമീപത്തെ വാട്ടര്‍ കണക്ഷന്‍ പൈപ്പ് ലൈന്‍ ശരിയാക്കുന്നതിനിടയില്‍ കരാര്‍ തൊഴിലാളി കൈക്കൂലി ആവശ്യപ്പെട്ടത്. പണം കൊടുക്കാതായപ്പോള്‍ വീട്ടിലേക്കുള്ള കണക്ഷന്‍ വിഛേദിച്ച് കരാര്‍ തൊഴിലാളി പോയി.
തുടര്‍ന്ന് വാട്ടര്‍ അതോറിട്ടി കണ്‍ട്രോള്‍ റൂമില്‍ പരാതി രേഖപ്പെടുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് വകുപ്പ് മന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ച് പരാതി നല്‍കുകയും മന്ത്രിയുടെ നിര്‍ദേശാനുസരണം വിവരങ്ങള്‍ മെസേജ് നല്‍കുകയും ചെയ്തു. ഞായറാഴ്ച രാവിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും വിളിച്ച് വാട്ടര്‍ അതോറിട്ടി എ.ഇ വിളിക്കുമെന്നും പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്നും അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
Post Your Comments