
കൊച്ചി : നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന് ഭീഷണി. കൊച്ചി കപ്പൽശാലയ്‌ക്ക് ഇ മെയിൽ വഴിയാണ് അജ്ഞാത സന്ദേശം ലഭിച്ചത്. പരാതിയിൽ എറണാകുളം സൗത്ത് പോലീസും കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചു. ഭീഷണിക്ക് പിന്നിൽ ഭീകര ബന്ധമുണ്ടോയെന്നത് പരിശോധിക്കും.
Read Also : ബിജെപി നേതാവ് കെ.ജി മാരാരുടെ സ്മൃതി കുടീരത്തിന് മുൻപിൽ നായയെ കൊന്ന് കത്തിച്ചതായി പരാതി
കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച വിമാനവാഹിനി കപ്പൽ അവസാനഘട്ട പരീക്ഷണ യാത്രയും പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് ഭീഷണി സന്ദേശം വന്നത്. കപ്പൽ നിർമ്മാണം പുരോഗമിക്കുന്നതിനിടെ അഫ്ഗാൻ പൗരൻ അനധികൃതമായി കപ്പൽ ശാലയിൽ ജോലി ചെയ്തത് അന്വേഷണ ഏജൻസികൾ പരിശോധിച്ചിരുന്നു. അഫ്ഗാൻ പൗരൻ നേരത്തെ പാകിസ്താനിലായിരുന്നു ജോലി ചെയ്തത്.
അതേസമയം കേസ് അന്വേഷണം എൻഐഎയ്‌ക്കു വിടാൻ തീരുമാനിച്ചിരിക്കുകയാണ് പോലീസ്.
Post Your Comments