Latest NewsNewsInternational

അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന് പിന്നാലെ ജനങ്ങള്‍ കാണുന്നത് ചുവരുകളില്‍ മുഴുവനും താലിബാന്‍ സ്തുതി വാചകങ്ങള്‍

കാബൂള്‍ : കാബൂള്‍ തെരുവിലെ ചുവര്‍ ചിത്രങ്ങള്‍ ചായമടിച്ച് മറച്ചതിന് പിന്നാലെ പ്രത്യക്ഷപ്പെട്ടത് താലിബാന്‍ സ്തുതിവാചകങ്ങള്‍. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന് പിന്നാലെ പല ഭാഗങ്ങളിലുമായി വ്യാപകമായി ചുവര്‍ ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. കാബൂള്‍ തെരുവുകളിലെയും കടകളിലെയുമൊക്കെ ചുവര്‍ ചിത്രങ്ങള്‍ ചായമടിച്ച് മറച്ച ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചുവരില്‍ താലിബാന്‍ സ്തുതി വാചകങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

Read Also : താലിബാനെ തങ്ങളുടെ ഒപ്പം നിര്‍ത്താന്‍ പാകിസ്ഥാനും ചൈനയും

അതേസമയം, പാഞ്ച്ഷീര്‍ കീഴടക്കിയതിനെ തുടര്‍ന്ന് കാബൂളില്‍ താലിബാന്‍ വെടിയുതിര്‍ത്ത് വിജയാഘോഷം നടത്തുന്നതിനിടെ കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. നേരത്തെ, താലിബാനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവിലിറങ്ങിയിരുന്നു. കാബൂളിലെ തെരുവിലാണ് സമത്വവും നീതിയും ജനാധിപത്യവും ആവശ്യപ്പെട്ട് സ്ത്രീകള്‍ പ്രതിഷേധിച്ചത്. 20 വര്‍ഷം മുന്‍പുണ്ടായിരുന്ന ആളുകളല്ല തങ്ങളെന്ന മുദ്രാവാക്യവുമാണ് അവര്‍ തെരുവിലിറങ്ങിയത്. താലിബാന്‍ അധികാരത്തിലേറിയതിനു ശേഷം പല തവണ പലയിടങ്ങളിലായി സ്ത്രീകള്‍ പ്രതിഷേധിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button