KeralaLatest NewsNews

പാളയം, സെൻട്രൽ മാർക്കറ്റുകൾ വൃത്തിയായി സൂക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം: നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റും സെൻട്രൽ മത്സ്യ- മാംസ മാർക്കറ്റും വ്യത്തിയായി സൂക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. മാർക്കറ്റിലെത്തുന്ന പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ഉപയോഗയോഗ്യമായ രീതിയിൽ രണ്ടിടത്തും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നാണ് കമ്മീഷൻ നൽകിയിരിക്കുന്ന നിർദ്ദേശം. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Read Also: സ്വകാര്യഭാഗത്തും സോക്സിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോടികള്‍ വിലവരുന്ന സ്വര്‍ണ്ണ മിശ്രിതവുമായി രണ്ടുപേർ പിടിയിൽ

വിഷയത്തിൽ നടപടി സ്വീകരിച്ച ശേഷം നഗരസഭാ സെക്രട്ടറി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മീഷന്റെ നടപടി. പാളയം പച്ചക്കറി മാർക്കറ്റിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഇവിടെ ഉപയോഗയോഗ്യമായ ശുചിമുറിയില്ല. തൊഴിലാളികളും വ്യാപാരികളുമായി ദിവസം ഏകദേശം 1500 ആളുകൾ രാത്രിയും പകലും ഇവിടെ ഉണ്ടാകാറുണ്ട്. മാർക്കറ്റ് ഇവിടെ നിന്നും മാറ്റുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

സെൻട്രൽ മാർക്കറ്റിലെ അവസ്ഥയും ശോചനീയമാണ്. മാർക്കറ്റിൽ കുടിവെള്ളം കിട്ടാനില്ല. ജോലി സ്ഥലം വ്യത്തിയാക്കാനും ശുചിമുറിയിലും വെള്ളമില്ല. പൊതുടാപ്പും ഇവിടെ ലഭ്യമല്ല. മത്സ്യവും മാംസവും കച്ചവടം നടത്തുന്നത് വൃത്തിഹീനമായ സ്ഥലങ്ങളിലാണ്. ബയോഗ്യാസ് പദ്ധതി പരാജയമായതോടെ മാലിന്യങ്ങൾ കെട്ടികിടക്കുന്ന അവസ്ഥയാണ്. പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ട ബാധ്യത തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കുണ്ടെന്ന കാര്യം മറന്ന മട്ടിലാണ് നഗരസഭ പ്രവർത്തിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ നിരീക്ഷിച്ചു.

Read Also: ജനസേവനത്തിന്റെ 20 വർഷങ്ങൾ: നരേന്ദ്ര മോദിക്ക്‌ നന്ദിയറിയിക്കാൻ 5കോടി അഭിനന്ദനക്കത്തുകള്‍, രാജ്യത്ത് സേവന പ്രവർത്തനങ്ങളും

shortlink

Related Articles

Post Your Comments

Related Articles


Back to top button