കോഴിക്കോട് : സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് 12 വയസുകാരന്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം. പനിയും ഛര്‍ദ്ദിയും ഉള്ളവര്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം നിപയുടെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉന്നതതല യോഗം തുടങ്ങി. വീണ ജോര്‍ജ്, മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കളക്ടറും ആരോഗ്യ വകുപ്പിലെ ഉന്നതരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിപ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ വാര്‍ഡും തുറന്നു.
ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് ചാത്തമംഗലം പാഴൂര്‍ സ്വദേശിയായ 12കാരന്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 17പേര്‍ നിരീക്ഷണത്തിലാണ്. വീട് സ്ഥിതിചെയ്യുന്ന വാര്‍ഡ് ഉള്‍പ്പെടെ പൂര്‍ണമായി അടച്ചു.
Post Your Comments