![](/wp-content/uploads/2021/09/whatsapp_image_2021-09-05_at_9.47.00_am_800x420.jpeg)
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘമെത്തുമെന്ന് റിപ്പോർട്ട്. സെന്റർ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീമാണ് സംസ്ഥാനത്ത് എത്തുകയെന്നാണ് റിപ്പോർട്ട്. രോഗനിയന്ത്രണത്തില്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം സംസ്ഥാനത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്. അതേസമയം നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിരോധത്തിന്റെ ഭാഗമായി രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്‍റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മരണപ്പെട്ട കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. നാലുദിവസത്തോളമായി കുട്ടിക്ക് പനി ഉണ്ടായിരുന്നു. രോഗിയുടെ കുടുംബത്തിലോ പ്രദേശവാസികള്‍ക്കോ രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ഉറവിടം പരിശോധിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ മുഹമ്മദ് റിയാസ് എന്നിവര്‍ അടിയന്തിര യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷന്‍ പ്ലാനുണ്ടാക്കിയിട്ടുണ്ട്.
അതേസമയം, ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നുമാണ് ആരോഗ്യമന്ത്രിയുടെ അറിയിപ്പ്.
Post Your Comments