ന്യൂഡല്‍ഹി: രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ശ്രീരാമായണ യാത്രയുമായി റെയില്‍വേ. നവംബര്‍ ഏഴിന് ഡല്‍ഹി സഫ്ദര്‍ജങ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആരംഭിക്കുന്ന യാത്ര ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് 17 ദിവസം കൊണ്ട് പൂര്‍ത്തിയാകും.
Read Also : പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണ്ണം : ആകെ മെഡൽ നേട്ടം 19 ആയി |
ആധുനിക സൗകര്യങ്ങളുള്ള റസ്റ്റാറന്റ്, അടുക്കള, കുളിമുറി, സെന്‍സറില്‍ പ്രവര്‍ത്തിക്കുന്ന വാഷ്റൂമുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ട്രെയിനിലുണ്ടാകും. ഡീലക്സ് എ.സി ട്രെയിനിലെ ആഡംബര യാത്രക്ക് ഒരാള്‍ക്ക് 82,950 രൂപയാണ് ഈടാക്കുകയെന്ന് ഐ.ആര്.സി.ടി.സി അറിയിച്ചു.
അയോധ്യയാണ് ആദ്യ സ്റ്റോപ്പ്. അവിടെ ശ്രീരാമജന്മഭൂമി ക്ഷേത്രം സന്ദര്‍ശിക്കും. തുടര്‍ന്ന് സീതയുടെ ജന്മസ്ഥലമെന്നറിയപ്പെടുന്ന ബിഹാറിലെ സീതാമാഡി, നേപ്പാളിലെ ജനക്പുരിലുള്ള രാം-ജാനകി ക്ഷേത്രം(റോഡ് മാര്‍ഗം), അവിടെ നിന്ന് വാരാണസി, പ്രയാഗ്, ചിത്രകൂട്, നാസിക്, ഹംപി വഴി രാമേശ്വരത്ത് യാത്ര അവസാനിക്കും. തുടര്‍ന്ന് ട്രെയിന്‍ ഡല്‍ഹിക്ക് മടങ്ങും.
Post Your Comments