KeralaLatest NewsNewsIndia

നിപ വൈറസ് : കേരളത്തിന് മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

തിരുവനന്തപുരം : കേരളത്തിൽ വീണ്ടും നിപ്പ രോഗബാധ സ്ഥിരീകരിച്ചതോടെ കേരളത്തിൽ അതീവ ജാഗ്രത. കോഴിക്കോട് മരിച്ച പന്ത്രണ്ട് വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. പൂനെയിലെ വൈറോളജി ലാബില്‍ നടത്തിയ മൂന്ന് പരിശോധനകളിലും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.

Read Also : രാജ്യത്ത് ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ശ്രീ​രാ​മാ​യ​ണ യാ​ത്ര​യു​മാ​യി റെ​യി​ല്‍​​വേ  

റിപ്പോര്‍ട്ട്​ പുറത്ത്​ വന്നതിന്​ പിന്നാലെ കേന്ദ്രസംഘം കേരളത്തിലേക്ക്​ തിരിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി കേരളത്തിന്​ നാലിന നിര്‍ദേശങ്ങളും ​ കേന്ദ്രസര്‍ക്കാര്‍ നൽകിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ ബന്ധുക്കളെ ഉടന്‍ പരിശോധിക്കണം, 12 ദിവസത്തെ സമ്പർക്ക പട്ടിക തയാറാക്കണം, ക്വാറന്‍റീനും ഐസോലേഷനും ഒരുക്കണം, സ്രവ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണം എന്നിവയാണ്​ കേന്ദ്രസംഘത്തിന്‍റെ നിര്‍ദേശങ്ങള്‍.

സെപ്റ്റംബര്‍ ഒന്നാം തീയതിയാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കുട്ടിയെ മാറ്റുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും ചികിത്സിച്ച ഡോക്​ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അടക്കം 17 പേര്‍ നിരീക്ഷണത്തിലാണ്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പൊതുഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button