Latest NewsKeralaNews

തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദം: ‘നാളെ നഗരസഭയില്‍ പോകും, വ്യാഴാഴ്ച കൗണ്‍സില്‍ യോഗവും വിളിച്ചിട്ടുണ്ട്’- അജിത

ഓണസമ്മാന വിവാദത്തെ തുടര്‍ന്ന് വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടി മുദ്രവെച്ച ക്യാബിന്‍ സ്വന്തം താക്കോല്‍ ഉപയോഗിച്ച് കഴിഞ്ഞ ദിവസം അജിത തുറന്നു കയറിയിരുന്നു

കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം കനക്കുമ്പോള്‍ തിങ്കളാഴ്ച നഗരസഭയില്‍ പോകുമെന്ന് ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍. വ്യാഴാഴ്ച കൗണ്‍സില്‍ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് അജിത വ്യക്തമാക്കി. ഓണസമ്മാന വിവാദത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും ഒപ്പം പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പൊലീസിനെയും കോടതിയെയും സമീപിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഓണസമ്മാന വിവാദത്തെ തുടര്‍ന്ന് വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടി മുദ്രവെച്ച ക്യാബിന്‍ സ്വന്തം താക്കോല്‍ ഉപയോഗിച്ച് കഴിഞ്ഞ ദിവസം അജിത തുറന്നു കയറിയിരുന്നു. ഓഫീസില്‍ അതിക്രമിച്ചു കയറിയതിനെതിരെ പൊലീസ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ക്യാബിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അതേസമയം തൃക്കാക്കര നഗരസഭാ ചേംബറില്‍ പ്രവേശിച്ചത് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് അജിത തങ്കപ്പന്‍ പറഞ്ഞു.

ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയ ചെയര്‍പേഴ്സന്റെ നടപടി വലിയ വിവാദമായിരുന്നു. ഓണപ്പുടവയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് കവറില്‍ 10,000 രൂപയാണ് ചെയര്‍പേഴ്സന്‍ അജിത തങ്കപ്പന്‍ സമ്മാനിച്ചത്. ചിലര്‍ കവര്‍ ചെയര്‍പേഴ്സന് തന്നെ തിരിച്ച് നല്‍കി വിജിലന്‍സില്‍ പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറത്തായത്. പണക്കിഴി വിവാദത്തിലെ നിര്‍ണ്ണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button