Latest NewsIndiaNewsInternational

ഞങ്ങൾ മുസ്ലിംകൾ: കശ്മീരിലെ മുസ്ലിംകൾക്കായി ശബ്ദമുയർത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്

നിങ്ങളുടെ നിയമങ്ങളിൽ അവർക്കും തുല്യ അവകാശമുണ്ട്

കാബൂൾ: ഇന്ത്യയിലെ കശ്മീർ ഉൾപ്പെടെ എവിടെയുമുള്ള മുസ്ലിംകൾക്കായി സംസാരിക്കാൻ അവകാശമുണ്ടെന്ന വാദവുമായി താലിബാൻ. ബിബിസി ഉർദുവിന് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞങ്ങൾ മുസ്ലിംകളായത് കൊണ്ട് തന്നെ ഇന്ത്യയിലെ കശ്മീരിലെയും മറ്റേത് രാജ്യത്തെയും മുസ്ലിംകൾക്കായി ശബ്ദമുയർത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്. മുസ്ലിമുകളും നിങ്ങളിൽ പെട്ടവരാണെന്നും നിങ്ങളുടെ പൗരന്മാരാണെന്ന കാര്യത്തിലും ഞങ്ങൾ ശബ്ദമുയർത്തും. നിങ്ങളുടെ നിയമങ്ങളിൽ അവർക്കും തുല്യ അവകാശമുണ്ട്.’ സുഹൈൽ ഷഹീൻ പറഞ്ഞു.

ഗാസയില്‍ ഇസ്രയേല്‍ വെടിവയ്പ്പ് , പലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു

അതേസമയം, കശ്മീർ വിഷയത്തിൽ ഇടപെടില്ലെന്ന് ഏതാനും ദിവസം മുൻപ് പറഞ്ഞ നിലപാടിൽ നിന്നുള്ള മാറ്റമാണ് താലിബാൻ വക്താവിന്റെ പുതിയ പ്രസ്താവന. കശ്മീർ ഇന്ത്യയുടെ ആഭ്യന്തരവും ഉഭയകക്ഷി പ്രശ്നമാണെന്നായിരുന്നു കാബൂൾ പിടിച്ചടക്കിയ ഉടനെ താലിബാൻ വ്യക്തമാക്കിയത്. ഒരു വിദേശ രാജ്യത്തിനെതിരെയും ആയുധമെടുക്കൽ തങ്ങളുടെ നയമല്ലെന്നും താലിബാൻ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button