നമ്മള്‍ കൂടുതലായും ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് ഉരുളക്കിഴങ്ങ്. കറി ഉണ്ടാക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ഉപയോഗിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും പലപ്പോഴും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നവര്‍ ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
മുളച്ച ഉരുളക്കിഴങ്ങ് സാരമില്ല കഴിക്കാം എന്ന് കരുതി കഴിക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ആരോഗ്യത്തിന് പലപ്പോഴും വില്ലനാവുന്ന അവസ്ഥയിലേക്ക് ഇത് കാര്യങ്ങള്‍ എത്തിക്കുന്നു. ഉരുളക്കിഴങ്ങ് മുളച്ചത് കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള രാസമാറ്റത്തിന് വിധേയമാവുന്നുണ്ട്. ഇതിലൂടെ വിഷാംശത്തിന്റെ അളവ് ഉരുളക്കിഴങ്ങില്‍ വര്‍ദ്ധിച്ച് വരുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം.
➤ വിഷാംശം
ഉരുളക്കിഴങ്ങ് മുളച്ചാല്‍ ഉണ്ടാവുന്ന പച്ചനിറം വിഷത്തിന് തുല്യമാണ്. മുളച്ച ഉരുളക്കിഴങ്ങില്‍ ഗ്ലൈക്കോല്‍ക്കളൈഡുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു.
➤ ദഹന പ്രശ്‌നങ്ങള്‍
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് പ്രശ്നമാകുന്നു. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
➤ നാഡീവ്യവസ്ഥയെ ബാധിക്കുന്നു
നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കുന്നു. ഇതിലുള്ള ഗ്ലൈക്കോല്‍കളോയ്ഡുകളുടെ സാന്നിധ്യമാണ് പലപ്പോഴും നാഢീവ്യവസ്ഥക്ക് പ്രശ്‌നം സൃഷ്ടിക്കുന്നതിന് കാരണമാകുന്നത്.
Read Also:- ഇംഗ്ലീഷ് താരം ജോണി ബെയർസ്റ്റോയെ മർദ്ദിച്ച സംഭവം: വിവാദ ആരാധകൻ ജാർവോ അറസ്റ്റിൽ
മുളച്ച ഉരുളക്കിഴങ്ങില്‍ സൊളാനൈന്‍, ചാക്കോനൈന്‍ എന്നീ ആല്‍ക്കലോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നാഡീവ്യൂഹത്തെ തകരാറിലാക്കുന്നതുകൊണ്ട് മുളച്ചുവന്ന ഉരുളക്കിഴങ്ങ് കറികളില്‍ ഉപയോഗിക്കരുത്.
Post Your Comments