KeralaLatest NewsNews

സ്റ്റേറ്റ് അക്കാദമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ ആസ്ഥാന കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ പഠന ഗവേഷണ പരിശീലന സ്ഥാപനമായ സ്റ്റേറ്റ് അക്കാദമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷനായി (എസ്.എ.എസ്.എ) കൈമനത്ത് 4.41 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സെപ്തംബർ 7 ന് ഉച്ചയ്ക്ക് 12.15 നാണ് ഉദ്ഘാടനം. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

Read Also: അഫ്ഗാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനൊരുങ്ങി ചൈന: ഇന്ത്യക്ക് ആശങ്ക വർധിപ്പിക്കുന്ന നീക്കമെന്ന് വിദഗ്ദർ

കേന്ദ്ര സഹമന്ത്രി (മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ) റാവു ഇന്ദർജിത് സിംഗ് മുഖ്യപ്രഭാഷണം നടത്തും. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ സ്വാഗതം പറയും. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡയറക്ടർ പി.വി. ബാബു റിപ്പോർട്ട് അവതരിപ്പിക്കും. ഡോ. ശശി തരൂർ എം.പി, മേയർ ആര്യ രാജേന്ദ്രൻ എസ്, വാർഡ് കൗൺസിലർ സൗമ്യ. എൽ, കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ ചെയർമാൻ പി.സി. മോഹനൻ, എൻ.എസ്.ഒ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്‌കർ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷഷൻ ഡയറക്ടർ ഡോ. കെ.ജെ. ജോസഫ് എസ്.എ.എസ്.എ അഡൈ്വസറി കമ്മിറ്റി ചെയർമാൻ ഡോ.കെ.എൻ. ഹരിലാൽ, സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് അഡീഷണൽ ഡയറക്ടർ (ജനറൽ) സജീവ്.പി.പി എന്നിവർ പങ്കെടുക്കും.

Read Also: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്: ഇന്ന് രോഗം സ്ഥിരീകരിച്ചത് 174 പേർക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button