ThiruvananthapuramKeralaLatest NewsNews

സ്വകാര്യ സ്ഥാപനങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്ക് പരിശോധിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെയും തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാൻ നിർദ്ദേശം. എടിഎം, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്നതിനായി സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള ആയുധങ്ങളാണ് പൊലീസ് പരിശോധിക്കുക.

സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള ആയുധങ്ങള്‍ പൊലീസ് പരിശോധിച്ച് ലൈസൻസ് വ്യാജമല്ലെന്ന് ഉറപ്പാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാത്ത തോക്കുകളുമായി എത്തുന്നവരെ ധനകാര്യ സ്ഥാപനങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

Also Read: മയ്യഴി വിമോചനസമര നേതാവ് മംഗലാട്ട് രാഘവന്‍ അന്തരിച്ചു: അന്ത്യം കണ്ണൂരിൽ

സംസ്ഥാനത്ത് ആകമാനമുളള ഇത്തരം സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാനായി പ്രത്യേക പരിശോധനയും നടത്തും. വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ വ്യാജ തോക്ക് ലൈസൻസ് കേസിൽ അറസ്റ്റിലായ പ്രതികളുമായി കരമന എസ്.എച്ച്.ഒയുടെ അന്വേഷണ സംഘം നാളെ കാശ്‌മീരിലേക്ക് പോകും. സുരക്ഷാ പ്രശ്നമുള്ളതിനാൽ എല്ലാ പ്രതികളേയും കൊണ്ട് പോകുന്നതിൽ തീരുമാനമായില്ല. രജൗരി ജില്ലയിലെ പൊലീസുമായി കേരള പൊലീസ് ബന്ധപ്പെട്ട് സജ്ജീകരണങ്ങൾ നടത്തിയെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button