എറണാകുളം: പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഷാന്‍ മുഹമ്മദിനെ പ്രതിയാക്കിയതോടെ ഇയാള്‍ മാസങ്ങളോളം ഒളിവിലായിരുന്നു.
പോക്സോ കേസ് പ്രതിയായ ഷാന്‍ മുഹമ്മദിന് വേണ്ടി മാത്യു കുഴല്‍ നാടന്‍ എം എല്‍ എ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് നേരത്തെ വിവാദമായിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയോടൊപ്പം ചേര്‍ന്ന് ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് സഹായിച്ചു എന്നതാണ് ഷാന്‍ മുഹമ്മദിനെതിരായി പോലീസ് ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം അറിഞ്ഞിട്ടും ഗവണ്മെന്റ് ഏജന്‍സികളെ ഷാന്‍ അറിയിച്ചില്ലെന്ന് പോലീസിന് ആദ്യമേ വ്യക്തമായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍, ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് ഒന്നാം പ്രതിയോടൊപ്പം ഗൂഢാലോചന നടത്തുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുകയായിരുന്നു. ഒന്നാം പ്രതി റിയാസിനെതിരെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പോക്സോ കോടതി ഉപാധികളോടെ ഷാന്‍ മുഹമ്മദിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോത്താനിക്കാട് പോലീസ് ഒന്നാം പ്രതിയും
യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവമായ റിയാസിനെ മാസങ്ങള്‍ക്കു മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments