KeralaLatest NewsNews

സംസ്ഥാനത്തെ 96 ശതമാനം റേഷൻ കാര്‍ഡ് ഉടമകളും ഓണക്കിറ്റ് കൈപ്പറ്റിയെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ 96 ശതമാനം റേഷൻ കാര്‍ഡ് ഉടമകളും ഓണക്കിറ്റ് കൈപ്പറ്റിയെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. വെള്ളിയാഴ്ച ആറ് മണിവരെ 87,02,931 കിറ്റുകള്‍ വിതരണം ചെയ്തു. എ.എ.വൈ വിഭാഗത്തിലെ 98.25 ശതമാനം, പി.എച്ച്‌.എച്ച്‌ 98.52, എന്‍.പി.എസ് 96.27, എന്‍.പി.എന്‍.എസ് 91.93 റേഷന്‍ കാര്‍ഡുടമകളും കിറ്റുകള്‍ കൈപ്പറ്റിയതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also : കൊലപാതകം ഉൾപ്പെടെ മുപ്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ യുപി പോലീസ് വെടിവെച്ചു കൊന്നു 

ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുള്ള കിറ്റുകളുടെ വിതരണവും ട്രാന്‍സ്ജന്റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള കിറ്റുകളുടെ വിതരണവും പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേനയാണ് എല്ലാ ജില്ലകളിലും നടപ്പിലാക്കിയത്. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേയ്ക്ക് 10,996 കിറ്റുകള്‍ വിതരണം ചെയ്തു. കിറ്റ് വിതരണം വന്‍ വിജയമാക്കിയ റേഷന്‍ വ്യാപാരികള്‍, സപ്ലൈകോ ജീവനക്കാര്‍, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button