രാവിലെ ഉന്മേഷം ലഭിക്കാൻ പലരും പല കാര്യങ്ങളാണ് ചെയ്യുക. ചിലർ കാപ്പിയും ചായയും കുടിക്കും, ചിലർ വ്യായാമം ചെയ്യും. മറ്റുചിലരാകട്ടെ ഗ്രീൻ ടീ പോലുള്ള ഔഷധ പാനീയങ്ങൾ അകത്താക്കും. എന്നാൽ ഇക്കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ കിട്ടുന്ന അതേ അളവിൽ, അല്ലെങ്കിൽ അതിൽ കൂടുതൽ ഉന്മേഷം ലഭിക്കാനായി ചെയ്യാവുന്ന മറ്റൊരു കാര്യമുണ്ട്. പുലർച്ചെ തന്നെയുള്ള ലൈംഗിക ബന്ധം. ഒരു ദിവസത്തേക്ക്
മുഴുവനുള്ള ഉന്മേഷം നല്‍കാന്‍ ഇതിന് സാധിക്കും.
പ്രമുഖ സൈക്കോതെറാപ്പിസ്റ് ആയ വിഹാന്‍ സായാല്‍ പറയുന്നത് മോണിങ് സെക്സിന് ഏറെ ഗുണങ്ങള്‍ ഉണ്ടെന്നാണ്. നല്ലൊരു ഉറക്കം കഴിഞ്ഞുള്ള സെക്സിന് ഒരു ദിവസത്തെ മുഴുവന്‍ ആശങ്കകളെയും ടെൻഷനുകളെയും അകറ്റാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, അതിരാവിലെ നമ്മുടെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ഏറെ ഉയര്‍ന്നിരിക്കും. ഇത് സെക്സ് ആസ്വദിക്കാനും സഹായിക്കും. പങ്കാളിയുമായുള്ള ആത്മബന്ധം ഉറപ്പിക്കാന്‍ പോലും ഇതു സഹായിക്കുമെന്നു പറയപ്പെടുന്നു.
Read Also : തട്ടികൊണ്ട് പോകുമോ എന്ന് ഭയം : പത്തൊൻപതുകാരി ആത്മഹത്യ ചെയ്തു
ശരീരം ഏറെ റിലാക്സ് ആയ അവസ്ഥയിലാകും പ്രഭാതത്തിൽ. ഈ നേരമുള്ള സെക്സ് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നതില്‍ സംശയം വേണ്ട. ഒരു മിനിറ്റില്‍ അഞ്ചു കാലറിയാണ് സെക്സ് നടക്കുമ്പോള്‍ ശരീരം പുറംതള്ളുന്നത്. അതായത് ജോഗിങ് ചെയ്യുന്നതിനേക്കാള്‍ ഗുണകരം.
Post Your Comments