
ജറൂസലം: ഗാസ മുനമ്പില്‍ ഉപരോധത്തിനെതിരെ നടത്തിയ ജനങ്ങളുടെ പ്രതിഷേധത്തിനു നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തു. സൈന്യത്തിന്റെ വെടിവയ്പ്പില്‍ പലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. ഗാസ മുനമ്പില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരെ നിരവധി പലസ്തീന്‍ പൗരന്‍മ്മാരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. അഹ്മദ് സാലിഹ്(26)ആണ് കൊല്ലപ്പെട്ടതെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Also : ആളില്ലാ വിമാനങ്ങള്‍ വികസിപ്പിക്കുവാന്‍ ഇന്ത്യ : അമേരിക്കയുമായി കരാര്‍ ഒപ്പിട്ടു
വെടിവയ്പ്പില്‍ ചെറിയ കുട്ടിയുള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. കുട്ടിയുടെ നില ഗുരുതരമാണ്.
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് ഇസ്രായേലിന്റെ ആക്രമണമെന്നാണ് ആരോപണം. ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനിടയില്‍ ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് നിരവധി തവണ അഗ്‌നി ബലൂണുകള്‍ തൊടുത്തിരുന്നു.
Post Your Comments