പനീർ കൊണ്ട് ദോശ ഉണ്ടാക്കിയിട്ടുണ്ടോ. മറ്റ് ദോശകളെ പോലെ തന്നെ വളരെ രുചികരമായ വിഭവമാണ് പനീർ ദോശയും. സോസ്, ചട്ണി എന്നിവയൊക്കെ ചേര്‍ത്ത് കഴിക്കാവുന്ന ഒരു സൂപ്പര്‍ ഡിഷ് ആണ് പനീര്‍ ദോശ. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
വേണ്ട ചേരുവകള്‍
പനീര്‍ നുറുക്കിയത് ഒരു കപ്പ്
സവാള ( ചെറുതായി അരിഞ്ഞത്) 1 എണ്ണം
തക്കാളി ( ചെറുതായി അരിഞ്ഞത്) 2 എണ്ണം
വെളുത്തുള്ളി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി ഒരു നുള്ള്
മുളകുപൊടി, ഗരംമസാല ഒരു സ്പൂണ്‍ വീതം
പച്ചമുളക് നുറുക്കിയത് 2 എണ്ണം
മല്ലിയില രണ്ട് ടേബിള്‍സ്പൂണ്‍
എണ്ണ മൂന്ന് ടേബിള്‍സ്പൂണ്‍
ജീരകം ഒരു ടീസ്പൂണ്‍
ദോശമാവ് രണ്ട് കപ്പ്
വെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കടായിയില്‍ എണ്ണ ചൂടാക്കാൻ വയ്ക്കുക. എണ്ണം ചൂടായി കഴിഞ്ഞാൽ ജീരകമിടുക. ശേഷം അതിലേക്ക് വെളുത്തുള്ളിയും പച്ചമുളകും സവാളയും ചേര്‍ത്തിളക്കുക.
ഇനി തക്കാളിയും മഞ്ഞള്‍പ്പൊടിയും ഉപ്പും മുളകുപൊടിയും ചേര്‍ക്കുക. നന്നായി ഇളക്കിയ ശേഷം പനീര്‍ ചേര്‍ക്കുക.
എന്നിട്ട് അടുപ്പില്‍ നിന്നിറക്കുക. തവ ചൂടാകുമ്പോള്‍ അതില്‍ ദോശമാവൊഴിച്ച് പരത്തുക. പകുതി വേവാകുമ്പോൾ രണ്ട് ടേബിള്‍സ്പൂണ്‍ പനീര്‍ കൂട്ട് പരത്തിവച്ചിരിക്കുന്ന ദോശയുടെ മുകളിൽ വയ്ക്കുക.
നന്നായി മൊരിഞ്ഞ് ശേഷം മടക്കി എടുക്കുക. സോസിന്റെ കൂടെയോ ചട്ണിയുടെ കൂടെയോ കഴിക്കാവുന്നതാണ്.
Post Your Comments