ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചീര. നിരവധി വിഭവങ്ങളാണ് ചീര കൊണ്ട് നമ്മൾ ഉണ്ടാക്കാറുള്ളത്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായ ഒരു വിഭവമാണ് ചീര കട്‌ലറ്റ്.
വിഭവം കൂടിയാണ് ചീര കട്‌ലറ്റ്. എങ്ങനെയാണ് ചീര കട്‌ലറ്റ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
വേണ്ട ചേരുവകൾ
ചീര (ചുവപ്പ്,പച്ച) 2 കപ്പ്
ഉരുളക്കിഴങ്ങ് 1 എണ്ണം(വലുത്)
സവാള 1 എണ്ണം
ഇഞ്ചി അര ടീസ്പൂൺ
വെളുത്തുള്ളി അര ടീസ്പൂൺ
കുരുമുളക്പൊടി 1 ടീസ്പൂൺ
പച്ചമുളക് 2 എണ്ണം
സ്വീറ്റ് കോൺ 1 ടീസ്പൂൺ
ഗരം മസാല 1/4 ടീസ്പൂൺ
ഉപ്പ്,എണ്ണ പാകത്തിന്
മഞ്ഞൾ 2 നുള്ള്
കോൺഫ്ലോർ 1/2 കപ്പ്
ബ്രെഡ് പൊടി/ റസ്ക് പൊടി 1 കപ്പ്
Read Also : സിദ്ധാര്‍ഥിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഷെഹ്നാസ് എത്തി: കരഞ്ഞു തളര്‍ന്ന് വാടിയ മുഖവുമായി ഷെഹ്നാസ്
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ് ലേശം ഉപ്പ് ചേർത്ത് വേവിച്ച് ഉടച്ച് വയ്ക്കുക. ശേഷം പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ഇവ ചേർത്ത് വഴറ്റുക. ബ്രൗൺ നിറമായി വരുമ്പോൾ ചെറുതായി അരിഞ്ഞ ചീരയില (തണ്ട് വേണം ഇല്ല) ,സ്വീറ്റ് കോൺ ഇവ ചേർത്ത് വഴറ്റുക.
കുരുമുളക് പൊടി, മഞ്ഞൾപൊടി,ഇവ ചേർത്ത് ഇളക്കി നന്നായി വഴറ്റി വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കൂടി ചേർത്ത് ഇളക്കി പാകത്തിനു ഉപ്പ്,ഗരം മസാല ഇവ കൂടെ ചേർത്ത് ഇളക്കുക. 3 മിനിറ്റ് ശേഷം തീ ഓഫ് ചെയ്യാം. കോൺഫ്ലോർ കുറച്ച് വെള്ളം ചേർത്ത് ദോശ മാവിന്റെ അയവിൽ കലക്കി വയ്ക്കുക.
ചീര കൂട്ട് കുറെശെ എടുത്ത് കട്‌ലറ്റിന്റെ ഷേപ്പിൽ ആക്കി ആദ്യം കോൺഫ്ലൊറിൽ മുക്കി ശേഷം റസ്ക്പൊടിയിൽ പൊതിഞ്ഞെടുക്കുക. ദോശ കല്ലിൽ കുറച്ച് എണ്ണ തടവി കട്‌ലറ്റുകൾ വച്ച് തിരിച്ചും മറിച്ചും ഇട്ട് മൊരീച്ച് വേവിച്ച് എടുക്കുക. നല്ല ഹെൽത്തിയായ ,രുചികരമായ ചീര കട്‌ലറ്റ് തയ്യാറായി.
Post Your Comments