കോഴിക്കോട് : സംസ്ഥാനത്ത് പാരസെറ്റമോള്‍ അടക്കമുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വില്‍ക്കരുതെന്ന് നിര്‍ദേശവുമായി ഡ്രഗ് കണ്ട്രോള് വിഭാഗം. കേരളത്തിൽ കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെയാണ് പുതിയ തീരുമാനം.
Read Also : കെ.എസ്ആ.ർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്
ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ പനി, ജലദോഷം, ചുമ എന്നീ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ നല്കരുതെന്നു ഡ്രഗ് കണ്ട്രോള് വിഭാഗം മുന്നറിയിപ്പ് നല്കി. കോവിഡ് ഒന്നാംതരംഗ സമയത്ത് തന്നെ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പിന്നീടു പരിശോധനകള്‍ കുറഞ്ഞു. കോവിഡ് വീണ്ടും പടര്‍ന്നു പിടിക്കുന്നതിനിടെയാണ് മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഡ്രഗ് കണ്ട്രോള് വിഭാഗം തീരുമാനിച്ചത്.
പനി, തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയാണ് കോവിഡിന്റെ പ്രധാന ലക്ഷണം. കോവിഡ് ഉള്ളവര്‍ പനിയാണെന്നു കരുതി പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിക്കുകയും ശരീരോഷ്മാവ് കുറയുമ്പോൾ പുറത്തിറങ്ങി നടക്കുകയും ചെയ്യും. ഇത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ വഴി രോഗവ്യാപനം കൂടാനുള്ള സാധ്യതയേറെയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
അതേസമയം, ചെറിയ അസുഖങ്ങള്‍ക്ക് ആശുപത്രികളിലേക്കു പോയാലും രോഗം പടരാനുള്ള സാധ്യതയുണ്ട്. നിയന്ത്രണം കടുപ്പിക്കുന്നതോടെ മരുന്നുകള്‍ ലഭിക്കാതെ വരികയും ആശുപത്രികളില്‍ പോകേണ്ടതായും വരുമെന്ന ആശങ്കയിലാണ് സാധാരണക്കാര്‍.
Post Your Comments