COVID 19ThiruvananthapuramKeralaLatest NewsNews

വാരാന്ത്യ ലോക്ഡൗണ്‍ തുടരുമോ, ഉന്നതതല അവലോകനയോഗ തീരുമാനം ഇന്നറിയാം

ജനങ്ങള്‍ക്ക് ബോധവത്കരണം എന്ന നിലയില്‍ രാത്രി കര്‍ഫ്യൂ തുടരണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഗുണകരമാണോയെന്ന് വിലയിരുത്താന്‍ ഇന്ന് യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല അവലോകനയോഗത്തിലായിരിക്കും ഇത് സംബന്ഡിച്ച് തീരുമാനമെടുക്കുക. വൈകീട്ട് മൂന്നരയ്ക്ക് ആണ് യോഗം. സംസ്ഥാനത്തെ ഞായറാഴ്ചത്തെ വാരാന്ത്യ ലോക്ഡൗണ്‍ തുടരണോ, രാത്രി കര്‍ഫ്യൂ പിന്‍വലിക്കണോ എന്നീ കാര്യങ്ങളിലും യോഗം തീരുമാനമെടുക്കും. കൂടാതെ കോവിഡ് പ്രതിരോധ നടപടികളില്‍ മാറ്റം വരുത്തണോ എന്നതും യോഗം ചര്‍ച്ച ചെയ്യും.

ജനങ്ങള്‍ക്ക് ബോധവത്കരണം എന്ന നിലയില്‍ രാത്രി കര്‍ഫ്യൂ തുടരണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ആദ്യ ഘട്ടത്തില്‍ രോഗ വ്യാപനമുണ്ടായപ്പോള്‍ കാണിച്ച ജാഗ്രത രണ്ടാം ഘട്ടത്തില്‍ പല തദ്ദേശ സ്ഥാപനങ്ങളും കാണിച്ചില്ലെന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചു. കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേനാ വോളന്റിയര്‍മാര്‍, പ്രദേശത്തെ സേവന സന്നദ്ധരായവര്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button